ഇന്ത്യക്ക് ഡ്രോണുകൾ വിൽക്കാൻ ഒരുങ്ങി യുഎസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : MQ-9B ആളില്ലാ സായുധ ഡ്രോണുകൾ ഇന്ത്യക്ക് വിൽക്കാൻ യുഎസ്. ഇതിനായി അം​ഗീകാരം നൽകിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രസ്താവന ഇറക്കി. 2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യുഎസ് സന്ദർശനത്തിലാണ് മെഗാ ഡ്രോൺ വാങ്ങാനുള്ള കരാർ ഒപ്പിട്ടത്. സമുദ്ര മേഖലകളിലെ നിരീക്ഷണത്തിന് മുതൽകൂട്ടാകുന്നതാണ് ഈ ഇടപാട്. രാജ്യം നേരിടുന്ന ഭീഷണികളെ തകർക്കാൻ ശക്തി നൽകുന്നതാണ് ഡ്രോണുകളുടെ വരവ്.

3.99 ബില്യൺ യുഎസ് ഡോളറിനാണ്MQ-9Bറിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റും അനുബന്ധ ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത്. ഇടപാട് ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്നും ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ സാമ്പത്തിക പുരോഗതിക്ക് വഴിതുറക്കും. ഇന്ത്യയുടെ സായുധ സേനയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കാനാണ് ഡ്രോണുകൾ വാങ്ങുന്നത്. ചൈന, പാകിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തികളിൽ ഡ്രോണുകൾ വിന്യസിക്കുന്നതോടെ പ്രദേശം പൂർണമായും ഇന്ത്യയുടെ നിരീക്ഷണ വലയത്തിലാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അഗളി ഡിവൈഎസ്പിയുടെ...

കർണാടകത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; കേരളത്തിലും കനത്ത ചൂട് തുടരുന്നു

0
ബംഗളൂരു: കർണാടകത്തിൽ ബംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച്...

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...