ഹോർമുസിൽ ഇറാൻ്റെ കപ്പൽ ആക്രമിച്ച് കസ്റ്റഡിയിലെടുത്ത് യുഎസ്

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാൻ്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു. എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു. അമേരിക്കയുടേത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമെന്ന് പ്രതികരിച്ച ഇറാൻ തിരിച്ചടിക്കുമെന്നും പറഞ്ഞു. ഇതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് പോകുമെന്ന ഭീതി ഉയർന്നു. ഇതോടെ മേഖലയിൽ ഉടൻ സമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷയും നശിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുമെന്ന ആശങ്കയും ശക്തമാണ്. ചരക്ക് ഗതാഗതത്തെയും യുദ്ധം സാരമായി ബാധിക്കും. ഇത് ആഗോള വിപണികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്.

ഇറാനിലെ തുറമുഖങ്ങൾക്ക് നേരെ ആക്രമണത്തിന് തയ്യാറെടുത്ത് കടലിൽ യു എസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിരീക്ഷണം ശക്തമാക്കിയത്. കസ്റ്റഡിയിലുള്ള കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ സമാധാന ചർച്ചയ്ക്ക് ഇല്ലെന്ന് ഇറാൻ നിലപാടെടുത്തതായി ഇറാനിലെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...