അക്രമങ്ങളും ബലാത്സംഗങ്ങളും വര്‍ധിക്കുന്നു : കശ്മീരിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലേക്ക് എത്തുന്നവര്‍ കശ്മീര്‍ സന്ദര്‍ശിക്കരുതെന്നും അക്രമങ്ങളും ബലാത്സംഗങ്ങളും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഭീകരവാദം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കശ്മീര്‍ സന്ദര്‍ശിക്കരുത് എന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംഘര്‍ഷ സാഹചര്യം തുടരുന്നതിനാല്‍, ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ‘ഇന്ത്യയില്‍ ബലാത്സംഗങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് അതോറിറ്റികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദ സഞ്ചാര മേഖലകളിലും മറ്റു സ്ഥലങ്ങളിലും ലൈംഗിക അതിക്രമങ്ങള്‍ കൂടുതലാണ്. തീവ്രവാദികള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അക്രമിച്ചേക്കാം. വിനോദ സഞ്ചാര മേഖലയും മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കുന്നുണ്ട്.’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കിഴക്കന്‍ മഹാരാഷ്ട്ര മുതല്‍ വടക്കന്‍ തെലങ്കാന വരെയും ബംഗാളിലെ പടിഞ്ഞാറന്‍ മേഖലയിലമുള്ള ഗ്രാമങ്ങളിലേക്ക് അമേരിക്കന്‍ സംവിധാനങ്ങള്‍ക്ക് അതിവേഗം എത്തിച്ചേരാനുള്ള പരിമിതികളുണ്ടെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പാകിസ്ഥാനിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ യുഎസ് പുറപ്പെടുവിച്ചിട്ടുണ്ട്. ബലുചിസ്ഥാന്‍, ഖയ്ബര്‍ മേഖലകളിലേക്ക് പോകരുതെന്നാണ് നിര്‍ദേശം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...