അമേരിക്കയില്‍ കാട്ടുതീ പടരുന്നു ; നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായി

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : അമേരിക്കയെ വിറപ്പിച്ചു കാട്ടുതീ പടരുന്നു. തെക്കു പടിഞ്ഞാറന്‍ മേഖലയായ അരിസോണയിലും ന്യൂമെക്‌സിക്കോയിലുമാണ് കാട്ടുതീ പടരുന്നത്. ഇവിടങ്ങളിലെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്നിക്കിരയായി. വീശിയടിക്കുന്ന കാറ്റില്‍ തീനാളങ്ങള്‍ കാടുകളിലേക്കും പുല്‍മേടുകളിലേക്കും വ്യാപിക്കുകയാണ്. ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും പ്രദേശത്ത് തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. മേഖലയില്‍ ഇപ്പോഴുള്ളത് വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരിസോണയില്‍ മൂന്നിടങ്ങളിലും ന്യൂമെക്‌സിക്കോയല്‍ ആറിടങ്ങളിലും തീ കത്തുകയാണ്. പ്രദേശത്തുള്ളവരെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ന്യൂമെക്‌സിക്കോയിലെ സിമറോണ്‍ പട്ടണത്തില്‍ നിന്നും മുഴുവന്‍ ആളുകളേയും മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ന്യൂമെക്‌സിക്കോയിലെ നാല് കൗണ്ടികളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫ് എന്ന മേഖലയിലാണ് കാട്ടുതീ കൂടുതല്‍ നാശം വിതച്ചത്. ഇവിടെയുള്ള മുപ്പതോളം വീടുകള്‍ കത്തി നശിച്ചു. ഇടയ്‌ക്കിടയ്‌ക്ക് വരുന്ന വരള്‍ച്ചയാണ് കാട്ടുതീയ്‌ക്ക് കാരണമെന്ന് കാലാവസ്ഥാ ഗവേഷകര്‍ പറഞ്ഞു. രണ്ടായിരത്തോളം അഗ്നിശമന സേനാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഇടയ്‌ക്ക് ചെറിയ മഴ പെയ്തിരുന്നെങ്കിലും കാട്ടുതീയ്‌ക്ക് വലിയ ശമനമുണ്ടായില്ല. മൊത്തം 258 ചതുരശ്ര കിലോമീറ്ററോളം കാട്ടുതീ കത്തിയെരിഞ്ഞതായാണ് റിപ്പോര്‍ട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...

കേന്ദ്രത്തിനെതിരായ സിപിഐയുടെ ‘ബദലാവ് സരൂരി’ മാർച്ച് ഇന്ന്

0
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സിപിഐ നടത്തുന്ന ബദലാവ് സരൂരി മാർച്ച് ഇന്ന്....