കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് നാഗര്‍ കോവില്‍ സ്വദേശി ഹരേന്ദര്‍ ഇര്‍വിന്‍ എന്ന ഡോ.ബെന്നി പോലീസ് പിടിയിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുപ്രസിദ്ധ ബുള്ളറ്റ് മോഷ്ടാവ് നാഗര്‍ കോവില്‍ സ്വദേശി ഹരേന്ദര്‍ ഇര്‍വിന്‍ എന്ന ഡോ.ബെന്നി പോലീസ് പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ ബുള്ളറ്റുകള്‍ മോഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒലവക്കോട് പിടിയിലായ രണ്ട് പേര്‍ അഞ്ച് ബുള്ളറ്റുകള്‍ മോഷ്ടിച്ചതായി തെളിഞ്ഞിരുന്നു. ഇവര്‍ക്ക് ബൈക്കിന്റെ രേഖകള്‍ ശരിയാക്കി കൊടുത്തത് ഡോ.ബെന്നിയാണ്. വാഴക്കാലയില്‍ ആയുര്‍വേദ ഡോക്ടറെന്ന പേരിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

കൂട്ടാളികള്‍ അറസ്റ്റിലായതറിഞ്ഞ് ഇയാള്‍ മുങ്ങി. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെ പാലാരിവട്ടം പോലീസ് കുടുക്കിയത്. സി.ഐ സനില്‍, സി.ഐ രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നാണ് ഇയാളെ വലയിലാക്കിയത്. തിരുപ്പൂരില്‍ ഇയാള്‍ മസാജ് പാര്‍ലറും നടത്തുന്നുണ്ട്. കലൂര്‍ സ്റ്റേഡിയത്തിന് സമീപം നിന്ന് ഏപ്രില്‍ എട്ടിന് മോഷണം പോയ ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങളും ഇയാളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...

പ്രിയദര്‍ശിനി പദ്ധതി ; സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി...

0
തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് മേഖലക്കുണ്ടായ ആഘാതം പഠിക്കാന്‍...

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വൈകുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്മോഹൻ...

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...