ഹൈക്കോടതി വിധി മറികടന്ന് കലാമണ്ഡലത്തില്‍ താല്‍ക്കാലികജോലിക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

ചെറുതുരുത്തി : കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല ഭരണസമിതി ഹൈകോടതി വിധി മറികടന്ന് പിന്‍വാതില്‍ വഴി നിയമിച്ച ആറു താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടത്തുന്നെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച്‌ ചേലക്കര നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആറ്റൂര്‍ പാലക്കാട്ടുതൊടിയില്‍ പി.പി പ്രസാദ് സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കി. ഹൈകോടതി വിധിയുടെ പകര്‍പ്പടക്കം ഹാജരാക്കി.

കലാമണ്ഡലത്തിലെ താല്‍ക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ സ്ഥിരപ്പെടുത്തുന്നെന്ന പരാതിയുമായി പ്രസാദ് ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 2020 ആഗസ്റ്റ് 19ന് സ്ഥിരപ്പെടുത്തല്‍ കോടതി തടഞ്ഞു. ഈ മാസം അഞ്ചിന് ഈ ഉത്തരവില്‍ കോടതി ഭേദഗതി വരുത്തി. തുടര്‍ന്ന് പ്രസാദ് ഡിവിഷന്‍ ബെഞ്ചില്‍ റിട്ട് അപ്പീല്‍ സമര്‍പ്പിച്ചു. ഇതിലെ വിധി പ്രകാരം കലാമണ്ഡലം കല്‍പിത സര്‍വകലാശാല ആകുന്നതിനുമുമ്പ് താല്‍ക്കാലികമായി നിയമിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്താന്‍ പാടുള്ളൂവെന്ന വിധി വന്നു. ഇത് അംഗീകരിച്ച്‌ കലാമണ്ഡലം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു. എന്നാല്‍, അത് ലംഘിച്ച്‌ ഇപ്പോള്‍ നിയമനം നടത്തുന്നുവെന്നും കോടതിവിധിക്കു പുറത്തുള്ള ആറുപേരെ സ്ഥിരപ്പെടുത്തുന്നത് തടയണമെന്നും പ്രസാദ് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...