അഫ്‍ഗാനില്‍ രണ്ടുനിലപാട് ; പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് അമേരിക്ക. പാകിസ്ഥാന് അഫ്ഗാനിസ്ഥാനിൽ രണ്ട് നിലപാടെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്‍റണി ബ്ളിങ്കൻ അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ അമേരിക്കയുടെ സഖ്യകക്ഷിയായി നില്‍ക്കുമ്പോള്‍ തന്നെ പാകിസ്ഥാൻ താലിബാനെയും ഭീകരസംഘടനകളെയും സഹായിച്ചു എന്ന് ആന്‍റണി ബ്ളിങ്കൻ പറഞ്ഞു.

നാറ്റോയ്ക്ക് പുറത്തുള്ള സഖ്യകക്ഷി എന്ന പരിഗണന പാകിസ്ഥാൻ നല്‍കുന്നത് നിര്‍ത്തണമെന്ന് കോൺഗ്രസ് അംഗങ്ങൾ നിർദ്ദേശിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് ആന്‍റണി ബ്ളിങ്കൻ ഉറപ്പുനല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകാനിരിക്കെയാണ് പാകിസ്ഥാനോടുള്ള നിലപാടിലെ ഈ മാറ്റം ദൃശ്യമാകുന്നത്. 24ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനെ കാണുന്ന മോദി 25 ന് ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....