പാലാ : മത സാമുദായിക സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നവർക്കെതിരെ കേസെടുക്കാൻ തീരുമാനം. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ ചേർന്ന വിവിധ മത സമുദായ നേതാക്കളുെടെ യോഗത്തിലാണ് തീരുമാനം.
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് പാലായിലുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് പോലീസ് വിവിധ കക്ഷികളുടെ വിളിച്ചത്.
വര്‍ഗീയ പരാമര്‍ശങ്ങളും കമൻറുകളും നടത്തുന്ന ഗ്രൂപ്പുകളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു.