ഹരിത വിവാദം ; കോഴിക്കോട്ടെ യോഗത്തിന്റെ മിനുറ്റ്‌സ് പോലീസില്‍ ഹാജരാക്കരുതെന്ന് ലീഗ് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എംഎസ്എഫ് പ്രസിഡന്റ് പി. കെ നവാസിനെതിരായ ഹരിത നേതാക്കളുടെ പരാതിയില്‍ വിവാദ യോഗത്തിന്റെ മിനുറ്റ്‌സ് പോലീസില്‍ ഹാജരാക്കരുതെന്ന് മുസ്ലിം ലീഗ് നേതൃത്വം. മിനുറ്റ്‌സ് ഹാജരാക്കിയാല്‍ എംഎസ്എഫ് നേതാക്കള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്.

എന്നാല്‍ മിനുറ്റ്‌സ് ഹാജരാക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് എംഎസ്എഫ് ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹരിത നേതാക്കളുടെ പരാതിയില്‍ മുഖ്യ തെളിവാണ് ജൂണ്‍ 21-ാം തീയതി കോഴിക്കോട് ചേര്‍ന്ന യോഗത്തിന്റെ മിനുറ്റ്‌സ്.

ഈ യോഗത്തില്‍ വെച്ചാണ് പി. കെ നവാസ് ഹരിത നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം. ഹരിത നേതാക്കളുടെ പരാതിയില്‍ യോഗത്തിന്റെ മിനുറ്റ്‌സ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമന്‍സ് അയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മിനുറ്റ്‌സ് ഹാജരാക്കാതിരിക്കാന്‍ കഴിയില്ലെന്ന നിലപാട് ലത്തിഫ് തുറയൂര്‍ സ്വീകരിച്ചിരിക്കുന്നത്.

പി.കെ നവാസ് അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഹരിത ഭാരവാഹികള്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. മലപ്പുറം ജില്ലയില്‍ നിന്നും സമാനമായി പരാതി ഉയര്‍ന്നു. എന്നാല്‍ പരാതിയില്‍ ലീഗ് നേതൃത്വം നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് ഹരിത നേതാക്കള്‍ വനിതാ കമ്മിഷനെ സമീപിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...