ശരീരഭാരം കുറയ്ക്കാന്‍ ഈ വെള്ളം മതി

For full experience, Download our mobile application:
Get it on Google Play

ശരീരഭാരം വര്‍ദ്ധിക്കുന്നത് ഗുരുതരമായ പല രോഗങ്ങളെയും വിളിച്ചു വരുത്തന്നതിന് കാരണമാകുന്നു. വര്‍ദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാന്‍ ചിലര്‍ ജിമ്മിന്റെ സഹായം തേടാന്‍ തുടങ്ങുന്നു, ചിലര്‍ വീട്ടില്‍ തന്നെ ശ്രമം നടത്തുന്നു. എന്നിരുന്നാലും മണിക്കൂറുകളോളം ജിമ്മില്‍ വിയര്‍ക്കുകയും കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്തിട്ടും പലര്‍ക്കും ആവശ്യമുള്ള ഫലം ലഭിക്കുന്നില്ല. എന്നാല്‍ ഈ ഒരു പാനീയം മതി വേഗത്തില്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍. അതാണ് ബാര്‍ലി വെള്ളം. ബാര്‍ലി വെള്ളം നിങ്ങള്‍ക്ക് പല തരത്തില്‍ പ്രയോജനം ചെയ്യും. കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ഉരുകാന്‍ ഫലപ്രദമാണ്. ഗോതമ്പിനെക്കാള്‍ പോഷകസമൃദ്ധമാണ് ബാര്‍ലി.

ബാര്‍ലിയില്‍ നാരുകളോടൊപ്പം ആവശ്യമായ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഓട്‌സ്, ഗോതമ്പ്, ധാന്യങ്ങള്‍ എന്നിവ പോലെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യമാണ് ബാര്‍ലിയും. ഇത് നിങ്ങളെ കൂടുതല്‍ നേരം വിശപ്പുരഹിതമായി നിലനിര്‍ത്തുന്നു. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. ബാര്‍ലിയിലെ ഫൈബര്‍ മികച്ച ദഹനത്തിന് സഹായിക്കുകയും മലബന്ധം, മറ്റ് ദഹന പ്രശ്‌നങ്ങള്‍ എന്നിവ തടയുകയും ചെയ്യുന്നു. അതുവഴി നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

മറ്റു ധാന്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാര്‍ലിയില്‍ കൊഴുപ്പും കലോറിയും കുറവാണ്. നല്ല അളവില്‍ പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഗുണം ചെയ്യുന്നു. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്കാനുള്ള നിങ്ങളുടെ ഡയറ്റിന് അനുയോജ്യമായ ഭക്ഷണമായി ബാര്‍ലിയെ മാറ്റുന്നു. ആദ്യം ബാര്‍ലി നന്നായി വെള്ളത്തില്‍ കഴുകിയെടുക്കുക. ശേഷം കുറഞ്ഞത് 4 മണിക്കൂര്‍ വരെ ഇത് വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു കപ്പ് കുതിര്‍ന്ന ബാര്‍ലിയില്‍ 3-4 ഗ്ലാസ് എന്ന തോതില്‍ വെള്ളം ചേര്‍ക്കുക. ഇത് തിളപ്പിക്കാന്‍ വയ്ക്കുക. ബാര്‍ലി നന്നായി വെന്ത് പാകമാകുന്നതുവരെ മൂടിവച്ചയ്ക്കുക. ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം വെള്ളം പാത്രത്തില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുക. രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് ഒരു സ്പൂണ്‍ നാരങ്ങനീര് അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ് അല്ലെങ്കില്‍ വാനില എസ്സന്‍സ് എന്നിവ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്. മധുരം വേണമെങ്കില്‍ 2 ടീസ്പൂണ്‍ തേനും ചേര്‍ക്കാം.

തയാറാക്കിയ ബാര്‍ലി വെള്ളം നിങ്ങള്‍ക്ക് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്നതാണ്. കാരണം ഇത് വളരെനേരം നിലനില്‍ക്കും. മാത്രമല്ല, ബാര്‍ലി വെള്ളം തണുത്തതാണ് ശരീരത്തിനും നല്ലത്. ശരീരഭാരം കുറയ്ക്കുന്നതുള്‍പ്പെടെ ആരോഗ്യഗുണങ്ങള്‍ നേടുന്നതിനായി ഒരു ദിവസം 3 ഗ്ലാസ് ബാര്‍ലി വെള്ളം കുടിക്കുക. ബാര്‍ലി വെള്ളം ഉണ്ടാക്കുവാനായി ഉപയോഗിച്ച ബാര്‍ലി സൂപ്പുണ്ടാക്കാനോ, സ്റ്റൂ ഉണ്ടാക്കാനോ മറ്റോ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ ‘ക്ലൈമറ്റ് ഡോം’ ; വാർത്തകളെ തള്ളി സൗദി എൻ.സി.എം

0
റിയാദ്: സൗദിയിൽ നിലവിലുള്ള കാലാവസ്ഥാ മാറ്റങ്ങൾക്ക് പിന്നിൽ 'ക്ലൈമറ്റ് ഡോം' എന്ന...