സാമ്പത്തിക സംവരണാനുകൂലികള്‍ സാമുദായിക സംവരണത്തിന്റെ അന്തകര്‍ : ഉഷ കൊട്ടാരക്കര

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന ഭരണകൂടങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും സാമുദായിക സംവരണത്തെ അട്ടിമറിക്കുകയാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര പറഞ്ഞു. ഇതിനെ ശരിവെച്ച നീതിന്യായ വ്യവസ്ഥിതി ദലിത് പിന്നാക്ക ജനവിഭാഗങ്ങളോട് കൂടുതല്‍ ജാഗ്രതയോടെ ഇടപെടണമായിരുന്നു. അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി കൊട്ടാരക്കര മണ്ഡലം നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്വാതന്ത്ര്യം ലഭിച്ച് അരനൂറ്റാണ്ടിലേറെയായിട്ടും സംവരണത്തിലൂടെയുള്ള ദലിത് പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാതിനിത്യം വളരെക്കുറവാണ്. സാമ്പത്തികമായും ഏറെ പിന്നിലാണ് ഈ ജനത. രാജ്യത്തെങ്ങും പീഡനത്തിന് ഇരയാകുന്നതും ദലിത് പിന്നാക്ക ജനവിഭാഗങ്ങളാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ വിഭവാധികാരശേഷിയുള്ള ജനവിഭാഗങ്ങളില്‍ നിന്നും സമ്പത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ തീരുമാനിച്ചത് അങ്ങേയറ്റം അപലപനീയമാണ്. യാതൊരു വിവരശേഖരങ്ങളുടെയും അടിസ്ഥാനമില്ലാതെ പത്ത് ശതമാനം എന്ന സംവരണതോത് കണക്കാക്കിയത് പോലും സാമാന്യ യുക്തിക്ക് ചേരുന്നതല്ല.

രാജ്യം സാമ്പത്തിക സംവരണത്തെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നതിന് മുന്‍പ് തന്നെ ദേവസ്വം ബോര്‍ഡില്‍ അത് നടപ്പാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളുടെ സംഘപരിവാര്‍ വിധേയത്വം പ്രകടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ എം എസ്സിന്റെ ചിന്താപദ്ധതികള്‍ വിജയംകണ്ടുവെന്നും അഗ്രഹാരത്തിലെ പട്ടിണിയാണ് തങ്ങളെ നോവിക്കുന്നതെന്നും കമ്മ്യൂണിസ്റ്റുകാര്‍ പാടി നടന്നു. ഈ അവസരത്തില്‍ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത് പ്രതീക്ഷ നല്‍കുന്നു. വാക്കുകള്‍കൊണ്ട് പുരോഗമനവും തൊഴിലാളി വര്‍ഗ സ്‌നേഹം പറയുകയും ചെയ്യുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റുകളേക്കാൾ ഏറെ മുന്നിലാണ് സ്റ്റാലിന്റെ സ്ഥാനമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.

കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് ഗീതാജ്ഞലി അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം നയവിശദീകരണം നടത്തി. പാര്‍ട്ടി കുളക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശ്യാംദീപ് മാവടി , മൈലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ അനിത മൈലം, കരീപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിനു കുടവട്ടൂര്‍, വെളിയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുജിത്ത് വെളിയം, കൊട്ടാരക്കര മുന്‍സിപാലിറ്റി കമ്മിറ്റി പ്രസിഡന്റ് ജയന്‍ അമ്പലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. കുളക്കട പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എസ് ദിനേശന്‍ സ്വാഗതവും ഉമ്മന്നൂര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ ഹൈക്കോടതിയിൽ ഹാജരാകാൻ കേരളത്തിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക്...

0
ഡൽഹി: ശമ്പളം പരിഷ്കരണം സംബന്ധിച്ചുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ കോടതിയലക്ഷ്യ കേസിൽ...

ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം ; നാലുപേർ മരിച്ചു

0
ഭാവ്നഗ‍ർ: ഗുജറാത്തിലെ ഭാവ്നഗറിൽ വ്യാജമദ്യ ദുരന്തം. വ്യാജമദ്യം കുടിച്ച നാലുപേർ മരിക്കുകയും...

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ് ഐ ടി ഉടൻ പ്രാഥമിക...

0
കൊച്ചി: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംചെയ്ത് നടത്തിയ ജിഎസ്ടി തട്ടിപ്പിൽ എസ്...

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട ബ്യൂറോയിലെ വിപിൻ വേദഗിരിയ്ക്ക്

0
പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ...