ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്ത്​ രാജിവെച്ചു​

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്​ റാവത്ത്​ രാജിവെച്ചു​. ഇന്ന്​ ഗവര്‍ണറെ കണ്ട്​ രാജി നല്‍കുമെന്ന്​ നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബി.ജെ.പി കേന്ദ്ര- സംസ്​ഥാന നേതൃത്വത്തിലേറെയും റാവത്തിന്റെ പ്രവര്‍ത്തനത്തോട്​​ താല്‍പ്പര്യം കാണിക്കാത്തതാണ്​ രാജിയിലെത്തിച്ചതെന്നാണ്​ സൂചന. നാളെ രാവിലെ 10 മണിക്ക്​ എല്ലാ ബി.ജെ.പി എം.എല്‍.എമാരും പാര്‍ട്ടി ആസ്ഥാനത്ത്​ ഒത്തുചേരും. റാവത്ത്​ തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയിലേക്ക്​ കാര്യങ്ങള്‍ എത്തുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്​.

തിങ്കളാഴ്ച ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയെ വസതിയിലെത്തി കാണാന്‍ റാവത്തിന്​ നിര്‍ദേശം ലഭിച്ചിരുന്നു. അതുപ്രകാരം ചര്‍ച്ച നടന്നതായാണ്​ സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, ദേശീയ ജനറല്‍ സെക്രട്ടറി (സംഘടന) എന്നിവരുമായി നദ്ദ രണ്ടു റൗണ്ട്​ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു റാവത്തുമായി സംഭാഷണം. നിലവിലെ സര്‍ക്കാരിന്റെ  പ്രവര്‍ത്തനത്തില്‍ അതൃപ്​തി രേഖപ്പെടുത്തി ഒരു പറ്റം നേതാക്കള്‍ കേന്ദ്ര​ നേതൃത്വത്തെ സമീപിച്ചിരുന്നു. എം.എല്‍.എമാരും റാവത്തിന്റെ  രീതികളില്‍ തൃപ്​തരല്ലെന്നാണ്​ റിപ്പോര്‍ട്ട്​. ആര്‍.എസ്​.എസും റാവത്തിനൊപ്പമില്ല.

ത്രിവേന്ദ്ര സിങ്​ റാവത്തിന്റെ  പകരക്കാരനായി ധന്‍ സിങ്​ റാവത്ത് ആണ്​ പ്രധാനമായി പരിഗണിക്കപ്പെടുന്നത്​. കേന്ദ്രമന്ത്രി രമേഷ്​ പൊഖ്​റിയാല്‍ നിഷാങ്ക്​, അജയ്​ ഭട്ട്​, അനില്‍ ബലൂനി എന്നിവരും പട്ടികയിലുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...