കൊല്ലം: കൊല്ലം അഞ്ചലിലെ ഉത്ര വധക്കേസിൽ ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷണ സംഘം. സംഭവത്തിൽ ദൃക്സാക്ഷികളില്ലാത്ത സാഹചര്യത്തിലാണ് പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ശക്തമാക്കാൻ ക്രൈബ്രാഞ്ച് സംഘം ശ്രമിക്കുന്നത്. ഉത്രയെ കൊലപ്പെടുത്താൽ ഉപയോഗിച്ച മൂര്‍ഖൻ പാമ്പിനെ കുഴിയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും.
പാമ്പിനെ സഹോദരനാണ് തല്ലിക്കൊന്ന് കുഴിച്ചിട്ടത്. ഇതിനെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതോടെ ഈ പാമ്പ് തന്നെയാണ് ഉത്രയെ കടിച്ചതെന്ന ശാസ്ത്രീയ തെളിവ് അന്വേഷണ സംഘത്തിനു ലഭിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും ഇത്തരത്തിലൊരു പോസ്റ്റുമോര്‍ട്ടം നടത്തുക.
ഉത്രയുടെ കൊലപാതകത്തിൽ പ്രതികളായ ഭര്‍ത്താവ് സൂരജ്, പാമ്പിനെ നൽകിയ സുരേഷ് എന്നിവരെ കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ജില്ലയിലെ അടൂര്‍ പറക്കോട്ടെ വീട്ടിൽ വെച്ചാണ് ആദ്യം ഉത്രയ്ക്ക് പാമ്പ് കടിയേറ്റത്. ഈ വീട്ടിലും സുരേഷ് സൂരജിന് പാമ്പുകളെ കൈമാറിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അഞ്ചൽ ഉത്ര കൊലപാതകക്കേസിൽ 80 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് എസ്‍പി ഹരിശങ്കര്‍ പറഞ്ഞു.
ഉത്രയെ കടിപ്പിച്ച മൂര്‍ഖൻ പാമ്പിനെ പോസ്റ്റുമോര്‍ട്ടം ചെയ്യും ; ശാസ്ത്രീയ തെളിവുകള്‍ തേടി അന്വേഷണ സംഘം
RECENT NEWS
Advertisment