പത്തനംതിട്ട : അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസിനെതിരെ സൂരജിന്റെ അമ്മ. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജിനെതിയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് സൂരജിന്റെ മാതാപിതാക്കളുടെ ആരോപണം. സൂരജിനെതിരെയുള്ളത് കള്ളകേസാണെന്നും മകനെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായിരിക്കുമെന്നും സൂരജിന്റെ അമ്മ രേണുക പറഞ്ഞു.
കുട്ടിയെ നിയമപരമായാണ് ലഭിച്ചതെന്നും കുഞ്ഞിനെ നോക്കിയത് തങ്ങൾ ആണെന്നും സൂരജിന്റെ അമ്മ പറഞ്ഞു. കോടതി പറയുന്നത് അനുസരിച്ച് ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി. സൂരജിനെ കേസിൽ കുടുക്കുമെന്ന് ഉത്രയുടെ അച്ഛൻ നേരത്തെ പറഞ്ഞിരുന്നുവെന്നും രേണുക ആരോപിച്ചു. അതേസമയം ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഉത്രയുടെ കുടുംബം. സൂരജിന്റെ കുടുംബം ക്രിമിനൽ സ്വഭാവം ഉള്ളവരാണാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നും അച്ഛൻ വിജയസേനന്‍ പ്രതികരിച്ചു.