ഉത്ര വധക്കേസില്‍ പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക് മുന്നോടിയായി ജയിലിന് പുറത്ത് മൂന്നു ദിവസം അഭിഭാഷകനുമായില്‍ ചര്‍ച്ച നടത്താന്‍ അവസരം നല്‍കണം എന്നും കോടതി പറഞ്ഞു. നവംബര്‍ 13 മുതല്‍ മൂന്നു ദിവസത്തേയ്ക്കാണ് അനുമതി. ഓരോ ദിവസവും അഭിഭാഷകനുമായി ചര്‍ച്ച നടത്തിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകണം. കഴിഞ്ഞ ഓഗസ്റ്റ് പതിനാലിനാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സൂരജ് മാത്രമാണ് പ്രതി.

പാമ്പിനെ ഉപയോഗിച്ച്‌ കൊലനടത്തുന്നതിനായി സൂരജ് വിഷപാമ്പുകളെ കുറിച്ച്‌ പഠനം വരെ നടത്തിയിരുന്നു. ചിറക്കര സ്വദേശിയും പാമ്പു പിടുത്തകാരനുമായ സുരേഷിന്‍റെ കയ്യില്‍ നിന്നാണ് പാമ്പുകളെ വാങ്ങിച്ചത്.  ഏപ്രില്‍ രണ്ടിന് അടൂരിലെ വീട്ടില്‍ വച്ച്‌ സൂരജ് ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു. പക്ഷെ ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്ന് ചികിത്സയില്‍ ആയിരിക്കുമ്പോള്‍ മെയ് ആറിന് രാത്രിയില്‍ വീണ്ടും മൂര്‍ഖനെ ഉപയോഗിച്ച്‌ കടിപ്പിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര ദിനത്തില്‍ അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട നഗരസഭ കൗൺസിലർ അഡ്വ.ഗീത സുരേഷ്

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അംഗനവാടികളിൽ സൗജന്യ യൂണിഫോം നൽകി പത്തനംതിട്ട...

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...