ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഉത്ര വധക്കേസിന്റെ വിചാരണ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായി സൂരജിനെതിരായ കുറ്റപത്രം കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. കുറ്റപത്രം വായിച്ചു കേള്‍പ്പിച്ച ഘട്ടത്തില്‍ സൂരജ് കുറ്റം നിഷേധിക്കുകയുണ്ടായി. ഇതോടെയാണ് വിചാരണ ആരംഭിക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരിക്കുന്നത്.

ആറ് മാസത്തിലേറെയായി താന്‍ പോലീസ് കസ്റ്റഡിയിലാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സൂരജ് നല്‍കിയ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി കളയുകയുണ്ടായി. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസില്‍ സൂരജ് മാത്രമാണ് പ്രതി. ഇക്കഴിഞ്ഞ ആഗസ്റ്റ് 14നാണ് ജില്ലാ ക്രൈംബ്രാഞ്ച് ഉത്ര വധക്കേസിലെ കുറ്റപത്രം സമര്‍പ്പിക്കുകയുണ്ടായത്. കുറ്റപത്രം കോടതി അംഗീകരിക്കുന്നതിനു മുന്നോടിയായുളള വാദം ഒക്ടോബര്‍ പതിനാലിനാണ് ആരംഭിച്ചത്.

മെയ് മാസം ആറിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. അറസ്റ്റിലായ പാമ്പു പിടുത്തക്കാരന്‍ സുരേഷിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. സൂരജിന്‍റെ കുടുംബാംഗങ്ങള്‍ പ്രതികളായ ഗാര്‍ഹിക പീഡന കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...