Sunday, April 20, 2025 10:52 pm

ഉത്ര വധം : പ്രതി സൂരജ് മുഖ്യമന്ത്രിക്ക് അയച്ച പരാതി ഹാജരാക്കാന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഉത്ര വധക്കേസില്‍ പ്രതി സൂരജ് 2020 മേയ് 20ന് മുഖ്യമന്ത്രിക്കയച്ച ഇ-മെയില്‍ പരാതി നിഷേധിച്ചു. സൂരജ് എസ്.കുമാര്‍ 1993 @ ജി-മെയില്‍.കോം എന്ന മെയിലില്‍നിന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്കയച്ച പരാതിയുടെ പകര്‍പ്പും അതിന്​ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭിച്ച രസീതും സൂരജിന്റെ മൊബൈല്‍ ഫോണില്‍നിന്ന് സൈബര്‍ വിദഗ്ദര്‍ കണ്ടെടുത്തത്​ കൃത്രിമമാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അജിത് പ്രഭാവ് വാദിച്ചു.

പ്രതിയുടെ പൂര്‍ണ സമ്മതത്തോടെ ഇ-മെയില്‍ പാസ്​വേഡ് നല്‍കിയാല്‍ കോടതി മുമ്പാകെ ജി-മെയിലിലെ അക്കൗണ്ട് തുറന്ന് അപ്രകാരമൊരു പരാതി അയച്ചിട്ടുണ്ടോ എന്ന്​ പരിശോധിക്കാമെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ് വാദിച്ചു. എന്നാല്‍ പ്രതിഭാഗം പ്രതിയുടെ ഇ-മെയില്‍ പാസ് വേഡ് ലഭ്യമാക്കാന്‍ തയ്യാറായില്ല.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍നിന്ന് ലഭിച്ച രസീത് ചോദ്യം ചെയ്യുന്നത് യുക്തി‍യല്ല എന്നും 20ന് നല്‍കിയ പരാതിയില്‍ പ്രതി ഉത്രയോടൊപ്പമാണ് രാത്രി കിടന്നുറങ്ങിയത് എന്നതുള്‍പ്പെടെ പരാമര്‍ശിക്കുന്നത് വളരെ പ്രസക്തമാക്കുന്നുവെന്നും സ്​പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

രേഖയുടെ പ്രധാന്യം പരിഗണിച്ച്‌ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍നിന്നും പരാതിയുടെ പകര്‍പ്പും രസീതിന്റെ പകര്‍പ്പും ഹാജരാക്കാന്‍ മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ക്ക് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജ് നിര്‍ദേശം നല്‍കി. പ്രതിയുടെ ഇ-മെയിലില്‍നിന്ന് പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പും അതിനയച്ചുനല്‍കിയ രസീതും 19ന് കോടതിയില്‍ ഹജരാക്കാന്‍ ഉത്തരവിട്ടു. കേസ് 19ന് പരിഗണിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊഴിൽ നിയമ ലംഘനം ഇല്ലെന്ന് ഉറപ്പാക്കാനൊരുങ്ങി സൗദി

0
ജിദ്ദ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ...

പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു

0
മല്ലപ്പള്ളി: പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു. ഞായറാഴ്ച നിയന്ത്രണം...

ജമ്മു കാശ്മീരിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേർ മരിച്ചു

0
ദില്ലി : ജമ്മു കാശ്മീരിലെ റമ്പാൻ ജില്ലയിൽ മിന്നൽ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിൽ...

യുപിയിൽ വിദ്വേഷ പരാമര്‍ശം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് ക്ലീൻ ചിറ്റ്

0
യുപി: ഉത്തർപ്രദേശിൽ വിദ്വേഷ പരാമര്‍ശത്തിന് ക്ലീന്‍ ചിറ്റ്. വിദ്വേഷ പരാമര്‍ശം നടത്തിയ...