യുടിടി നാഷണല്‍ റാങ്കിംഗ് ചാമ്പ്യന്‍ഷിപ്പ് 2023 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ ഓഫ് കേരള സംഘടിപ്പിക്കുന്ന യുടിടി നാഷണല്‍ റാങ്കിംഗ് ചാമ്പ്യന്‍ഷിപ്പ് 2023 തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാവുന്ന ചാമ്പ്യന്‍ഷിപ്പില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യനും അര്‍ജുന, മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന ജേതാവുമായ ശരത് കമലും ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഡബിള്‍സ് വെങ്കലം നേടിയ അയ്ഹിക മുഖർജി, സുതീർഥ മുഖർജി എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രമുഖ താരങ്ങളും മത്സരിക്കുന്നുണ്ട്. ഇന്ത്യയില്‍ ടേബിള്‍ ടെന്നീസ് വളര്‍ച്ചയുടെ പാതയിലാണെന്നും പാരീസ് ഒളിംപിക്‌സിലേക്ക് ഉറ്റുനോക്കുന്നതായും ശരത് കമല്‍ പറ‌ഞ്ഞു.

ജിമ്മി ജോര്‍ജ് ഇന്‍ഡേര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 21-ാം തീയതി ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് 27-ാം തീയതി അവസാനിക്കും. ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 2023 ല്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ നാഷണല്‍ റാങ്കിംഗ് ടൂര്‍ണമെന്‍റാണിത്. ആദ്യ ടൂര്‍ണമെന്‍റിന് ഈ വര്‍ഷം ആദ്യം തെലങ്കാന വേദിയായിരുന്നു. അണ്ടര്‍ 11, 13, 15, 17, 19, സീനിയര്‍ പുരുഷ, വനിതാ, മിക്‌സഡ് ഡബിള്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 1250 ലധികം താരങ്ങളാണ് തിരുവനന്തപുരത്തെ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കുന്നത്. ശരത് കമാല്‍, ഹര്‍മീത് ദേശായ്, മാനവ് താക്കൂര്‍, സനില്‍ ഷെട്ടി, ശ്രീജ ആക്കുള, സുതിര്‍ത മുഖര്‍ജി, അയ്‌ഹിക മുഖര്‍ജി, അര്‍ച്ചനാ കാമത് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്‌ക്കുന്നു. ഇന്ത്യന്‍ ഇതിഹാസം ശരത് കമലിന് പുറമെ ഈയടുത്ത് ചൈനയില്‍ അവസാനിച്ച ഏഷ്യന്‍ ഗെയിംസില്‍ വനിതാ ഡബിള്‍സ് വെങ്കലം നേടിയ അയ്ഹിക മുഖർജി, സുതീർഥ മുഖർജി സഖ്യത്തിന്‍റെ സാന്നിധ്യം ടൂര്‍ണമെന്‍റിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ആകെ ഒന്‍പത് ലക്ഷത്തോളം രൂപയാണ് ടൂര്‍ണമെന്‍റിന്‍റെ സമ്മാനത്തുക. പുരുഷ, വനിതാ വിഭാഗങ്ങളില്‍ സിംഗ് ചാമ്പ്യനാകുന്ന താരത്തിന് 77000 രൂപ വീതം സമ്മാനമായി ലഭിക്കും. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാച്ച് റഫറിമാര്‍ അടക്കമുള്ള 60 പേരാണ് നിയന്ത്രിക്കുന്നത്. എന്‍ ഗണേശനാണ് ടൂര്‍ണമെന്‍റിന്‍റെ പ്രാദേശിക സംഘാടന ചുമതല. ദില്ലിയില്‍ നിന്നുള്ള എ എസ് ക്ലേറാണ് ചീഫ് റഫറി. പുരുഷ വനിതാ വിഭാഗങ്ങളിലെയും അണ്ടര്‍ 19 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തിലും ഫൈനല്‍ നാളെ 24-ാം തീയതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...

അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് ആധാർ അനുവദിക്കില്ലെന്ന തീരുമാനം ; വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന്...

0
കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ...