ലഖ്‌നൗ: സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളില്‍ നിന്നും വിശദീകരണം തേടാനൊരുങ്ങി ഉത്തര്‍പ്രദേശ്. മാധ്യമ സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നെഗറ്റീവ് വാര്‍ത്തകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എല്ലാ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും നിര്‍ദേശം നല്‍കി. വസ്തുതകള്‍ വളച്ചൊടിക്കുകയോ തെറ്റായി അവതരിപ്പിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിശദീകരണം തേടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് 16ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സജ്ഞയ് പ്രസാദ് പുറത്തിറക്കിയ ഉത്തരവിലാണ് നിര്‍ദേശം. നെഗറ്റീവ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ ഇന്റഗ്രേറ്റഡ് ഗ്രീവന്‍സ് റിഡ്രസല്‍ സിസ്റ്റം (ഐജിആര്‍എസ്) പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും അതത് ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുകള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ക്ക് നടപടിക്കായി കൈമാറുകയും ചെയ്യുമെന്നും ഉത്തരവില്‍ പറയുന്നു. ശേഷം ജേര്‍ണലിസ്റ്റിനെതിരെ നടപടിയെടുക്കാനുള്ള സാധ്യതയെക്കുറിച്ചും ഉത്തരവില്‍ പരാമർശമുണ്ട്.
സമീപ കാലങ്ങളില്‍ ഇത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്നത്. വിചിത്ര ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് രംഗത്തെത്തി. ജനാധിപത്യത്തെ കൊല്ലാനുള്ള ഗൂഢാലോചനയാണിതെന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു. ഇന്ന് അവര്‍ മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടുകയാണ്. നാളെ ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരേയും നടക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശ് ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് ഹസീബ് സിദ്ദിഖിയും ഉത്തരവിനെതിരെ രംഗത്തെത്തി. വാര്‍ത്തകള്‍ നെഗറ്റീവാണോ പൊസിറ്റീവാണോയെന്ന് ആരാണ് തീരുമാനിക്കുന്നതെന്ന് ഹസീബ് ചോദിച്ചു. ഉത്തരവ് സര്‍ക്കാരിന് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























