Friday, March 28, 2025 8:45 pm

അസം ഖാന്റെ ട്രസ്റ്റിന് കീഴിലെ 173 ഏക്കര്‍ ഭൂമി യു പി സര്‍ക്കാര്‍ തിരിച്ചുപിടിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : സമാജ് വാദി പാർട്ടി എം.പി. അസം ഖാൻ അധ്യക്ഷനായ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ 70.05 ഹെക്ടർ(ഏകദേശം 173 ഏക്കർ) ഭൂമി ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചു. ഉത്തർ പ്രദേശിലെ രാംപുർ ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി.

മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിനു കീഴിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്. സർവകലാശാലയുടെ ഭൂമി തിരിച്ചുപിടിക്കരുതെന്ന ഹർജി തിങ്കളാഴ്ച അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാഴാഴ്ച നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയത്. 2005-ലാണ് സർവകലാശാലയ്ക്ക് സർക്കാർ ഭൂമി നൽകിയത്. എന്നാൽ ചില നിബന്ധനകൾ പാലിക്കുന്നില്ലെന്ന് കണ്ട് ഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിരവധി കേസുകളിൽ കുറ്റാരോപിതനായ അസം ഖാനും മകൻ അബ്ദുള്ള ഖാനും സീതാപുർ ജില്ലാ ജയിലിലാണുള്ളത്. മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റാണ് സർവകലാശാലയുടെ നടത്തിപ്പുകാർ. അസം ഖാന്റെ ഭാര്യ തൻസീൻ ഫാത്തിമയാണ് ട്രസ്റ്റിന്റെ സെക്രട്ടറി.

ജൗഹർ സർവകലാശാലയുടെ ഏഴുപത് ഹെക്ടറിൽ അധികം ഭൂമി രാപുർ ജില്ലാ ഭരണകൂടം തിരിച്ചുപിടിച്ചെന്നും ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരെ നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി തള്ളിയിരുന്നെന്നും സദർ തഹസിൽദാർ പ്രമോദ് കുമാർ പ്രതികരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘വസ്ത്രാ’ ബോട്ടിക് ; വനിതകള്‍ക്ക് കൈത്താങ്ങ്

0
പത്തനംതിട്ട : സാമൂഹ്യ വികസനത്തിലും പുരോഗമനത്തിലും സ്ത്രീകളെ സജീവ പങ്കാളികളായാക്കാന്‍ ഇലന്തൂര്‍...

വിഷു കൈനീട്ടമായി തെങ്ങിന്‍തൈ വിതരണം ചെയ്ത് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : വിഷു കൈനീട്ടമായി തെങ്ങിന്‍തൈ വിതരണം ചെയ്ത് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്....

മൃതദേഹം സംസ്‌കരിക്കുന്നതിന് വാതക ശ്മശാനം സജ്ജമാക്കി സീതത്തോട് ഗ്രാമ പഞ്ചായത്ത്

0
പത്തനംതിട്ട : മൃതദേഹം സംസ്‌കരിക്കുന്നതിന് വാതക ശ്മശാനം സജ്ജമാക്കി സീതത്തോട് ഗ്രാമ...

പ്രാദേശിക ചരിത്രത്തിനും പ്രാധാന്യമെന്ന് മന്ത്രി എം.ബി രാജേഷ്

0
പത്തനംതിട്ട : പ്രാദേശിക ചരിത്രത്തിനും പ്രാധാന്യം കല്‍പ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ്...