റീൽ ചിത്രീകരിക്കാൻ വാട്ടർടാങ്കിന് മുകളിൽ കയറിയ കുട്ടിക്ക് ദാരുണാന്ത്യം ; 2 പേരെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : റീൽ ചിത്രീകരിക്കാൻ കൂറ്റൻ വാട്ടർടാങ്കിന് മുകളിൽ കയറി അഞ്ച് കുട്ടികൾ, ഗോവണി തകർന്ന് താഴേക്ക് വീണ മൂന്നുപേരിൽ ഒരാൾക്ക് ദാരുണാന്ത്യം, ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയത് ഇന്ത്യൻ വ്യോമസേന. ഉത്ത‍ർ പ്ര​ദേശിലെ സിദ്ധാർഥ് ന​ഗ‍ർ ആണ് 16 മണിക്കൂറോളം മുൾമുനയിൽ നിന്നത്. കാശിറാം ആവാസ് കോളനിയിൽ സ്ഥിതിചെയ്യുന്ന 60 അടി ഉയരമുള്ള വാട്ട‍ർടാങ്കിന് മുകളിലാണ് കുട്ടികൾ കയറിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ആണ് അ‍ഞ്ച് കുട്ടികൾ ചേ‍ർന്ന് റീൽ ചിത്രീകരിക്കാനായി വർഷങ്ങൾ പഴക്കമുള്ള വാട്ടർടാങ്കിന് മുകളിൽ കയറിയത്. ഓരോരുത്തരായി തിരിച്ചിറങ്ങുന്നതിനിടെ ​ടാങ്കിൻ്റെ ​ഗോവണി തകർന്ന് മൂന്നുപേർ താഴേക്ക് പതിക്കുകയായിരുന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും രണ്ടുപേ‍ർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ​ഗോവണിയുടെ കമ്പിയിൽ തൂങ്ങിക്കിടന്ന രണ്ട് കുട്ടികൾ തിരിച്ചു മുകളിലേക്ക് കയറുകയും കുടുങ്ങുകയായിരുന്നു.

ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്താനായി ഹൈഡ്രോളിക് ക്രെയിൻ വിളിച്ചെങ്കിലും ചതുപ്പ് നിറഞ്ഞ സ്ഥലത്തേക്ക് എത്തുക ദുഷ്കരമായി. പിന്നീട്, ക്രെയിന് എത്താനായി 150 മീറ്റ‍ർ റോ‍ഡ് നിർമിക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു. അർധരാത്രിയോടെ 120 മീറ്റർ നീളത്തിൽ റോഡ് പണിതെങ്കിലും പുലർച്ചെ മൂന്നുമണിയോടെ ശക്തമായ മഴ പെയ്തത് നിർമാണപ്രവൃത്തിയെ ബാധിച്ചു. സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...