ഡെറാഡൂൺ : ഉത്തരാഖണ്ഡ് ആരോഗ്യ മന്ത്രി ധൻ സിംഗ് റാവത്തിന്റെ കാർ അപകടത്തിൽപ്പെട്ടു. പൗരിയിലെ താലിസൈൻ പട്ടണത്തിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. മന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ പാബോ ആശുപത്രിയിലേക്ക് മാറ്റിയെന്നും വൃത്തങ്ങൾ അറിയിച്ചു. ജീവനക്കാരോടൊപ്പമായിരുന്നു മന്ത്രിയുടെ യാത്ര. അപകടത്തെത്തുടർന്ന് ഒരു കാർ മറിയുകയും മറ്റൊന്ന് അതിനടുത്തായി ഇടിച്ച് കിടക്കുന്നതും സംഭവസ്ഥലത്ത് നിന്ന് എടുത്ത ചിത്രങ്ങളിൽ കാണാം.
ഉത്തരാഖണ്ഡ് ആരോഗ്യമന്ത്രിയുടെ വാഹനം അപകടത്തിൽപ്പെട്ടു
RECENT NEWS
Advertisment