ഉത്തരാഖണ്ഡിലെ തുരങ്ക അപകടം ; രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് അപകടത്തിൽപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടന്നതോടെ കൂടുതൽ യന്ത്രസാമഗ്രികൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ എത്തിക്കാനാണ് നീക്കം. രക്ഷാപ്രവർത്തനത്തിനിടെ 2 തൊഴിലാളികൾക്ക് പരിക്കേറ്റു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ തുരങ്കം തുരക്കുന്നതിനുള്ള ഓഗർ ഡ്രില്ലിംഗ് മെഷീനുകൾ സ്ഥാപിക്കാൻ നിർമിച്ച പ്ലാറ്റ്‌ഫോം തകർന്നു. മണിക്കൂറുകൾ എടുത്താണ് രക്ഷാപ്രവർത്തകർ പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്.

നിലവിൽ തകർന്ന പ്ലാറ്റ്ഫോം പൊളിച്ചുമാറ്റി പുനർനിർമിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. അതിനിടെ രണ്ട് രക്ഷാപ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.45ഓടെ ഓഗർ മെഷീൻ സ്ഥാപിക്കുന്ന നടപടികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. 10 തൊഴിലാളികളാണ് ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ ഉണ്ടായിരുന്നത്. ഇവരുടെ പുറത്തേക്ക് അവശിഷ്ടങ്ങൾ വീണതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. 40 തൊഴിലാളികൾ കുടുങ്ങിയെന്നാണ് റിപ്പോർട്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...

സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ്

0
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ ബസ് യാത്രയെ പരിഹസിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന്...

ലണ്ടനില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി

0
ലണ്ടന്‍: വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊന്നു. പഞ്ചാബില്‍...

പ്രിയദർശിനി സൗജന്യ ബസ് യാത്ര പദ്ധതി നാളെ മുതൽ ; ഓർഡിനറി ബസുകളിൽ സ്റ്റിക്കറുകൾ...

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നാളെ മുഖ്യമന്ത്രി വി ഡി...