ഉസ്ബെക്കിസ്ഥാൻ യുവതി മരിച്ച നിലയിൽ ; വൻ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു : ഉസ്ബെക്കിസ്ഥാൻ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബെം​ഗളൂരുവിലെ ഹോട്ടൽ മുറിയിലാണ് ബുധനാഴ്ച്ച സെറീൻ(37) എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചിനാണ് യുവതി ബെം​ഗളൂരുവിൽ എത്തിയതെന്ന് പോലീസ് പറയുന്നു. ബെം​ഗളൂരുവിലെ ശേഷാദ്രിപുരം ഏരിയയിലാണ് യുവതി താമസിച്ചിരുന്നത്. ഏറെ വൈകിയിട്ടും യുവതിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ അന്വേഷിക്കുകയായിരുന്നു.

എന്നാൽ വാതിലിൽ തട്ടിയിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്ന് വൈകുന്നേരം നാലരയോടു കൂടി മറ്റൊരു കീ കൊണ്ട് വാതിൽ തുറന്നു നോക്കിയപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടി മരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് ഡിസിപി എച്ച്ടി ശേഖർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘവും പൊലീസും ഡോ​ഗ് സ്ക്വാഡും മുറിയിലെത്തി പരിശോധന നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...