പ്രഭയുടെ രാജി ; പന്തളത്ത് ബി.ജെ.പിയില്‍ കടുത്ത ഭിന്നത

For full experience, Download our mobile application:
Get it on Google Play

പന്തളം : പരസ്യമായി അസഭ്യം പറഞ്ഞ നഗരസഭ ചെയര്‍പേഴ്സനെ മാറ്റാത്തതില്‍ പ്രതിഷേധിച്ച്‌ ബി.ജെപി പാര്‍ലമെന്‍ററി പാര്‍ട്ടി സ്ഥാനം കെ.വി.പ്രഭ രാജിവെച്ചതോടെ പന്തളം ബി.ജെ.പിയില്‍ ഭിന്നത മറനീക്കി പുറത്തുവന്നു. എന്നാല്‍ നഗരസഭ ഭരണം നഷ്ടപ്പെട്ടാലും സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ നിര്‍ദേശമെന്നാണ് അറിയുന്നത്. നഗരസഭയില്‍ വിവാദ വീഡിയോക്ക് പിന്നാലെ ബി.ജെ.പി, ആര്‍.എസ്.എസ് രണ്ട് ചേരിയില്‍ നിന്നാണ് നഗരസഭ ഭരണത്തെ കണ്ടിരുന്നത്.

ചെയര്‍പേഴ്സന്‍ തല്‍സ്ഥിതി തുടരാനാണ് ആര്‍.എസ്.എസ് നിര്‍ദേശിച്ചിരിക്കുന്നത്. ബി.ജെ.പി ഭരണസമിതിയിലെ പടലപ്പിണക്കവും ഗ്രൂപ്പുകളിയും അതിരുവിട്ടതിന്‍റെ തുടര്‍ച്ചയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം രാജിവെക്കാന്‍ ഇടയാക്കിയത്. രാജിവെച്ചതോടെ കെ.വി. പ്രഭ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണ്.

രണ്ടുമാസം മുമ്പ് കെ.വി. പ്രഭക്കുനേരെ പന്തളം നഗരസഭ ചെയര്‍പേഴ്സന്‍ സുശീല സന്തോഷ് അസഭ്യവര്‍ഷം നടത്തിയത് നവമാധ്യമങ്ങളിലൂടെ പുറത്തായിട്ടും അധ്യക്ഷക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ബി.ജെ.പി ജില്ല നേതൃത്വം ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ കെ.വി. പ്രഭയും ഗ്രൂപ്പിലുള്ള കൗണ്‍സിലര്‍മാരും പങ്കെടുത്തെങ്കിലും ചെയര്‍പേഴ്സനും മറു ഗ്രൂപ്പിലുള്ളവരും പങ്കെടുത്തില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...