Thursday, May 2, 2024 2:41 pm

തൃക്കാക്കരയില്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബഹളം

For full experience, Download our mobile application:
Get it on Google Play

കാക്കനാട് : തൃക്കാക്കരയില്‍ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബഹളം. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച വൈകീട്ട് ഉമ തോമസ് എം.എല്‍.എ വിളിച്ച യോഗത്തിലാണ് പ്രതിഷേധമുണ്ടായത്. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള നഗരസഭയിലെ സ്പോര്‍ട്സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ വോട്ട് മാറ്റി ചെയ്തിരുന്നു. മത്സരിച്ച അഞ്ചില്‍ നാല് യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെയും തോല്‍വിക്കാണ് ഇത് വഴിവെച്ചത്.

ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പ്  കൗണ്‍സിലര്‍മാരായ വി.ഡി. സുരേഷ്, സ്മിത സണ്ണി, രാധാമണി പിള്ള, ജോസ് കളത്തില്‍ എന്നിവര്‍ തങ്ങള്‍ വോട്ട് ചെയ്തില്ലെന്നാണ് പരസ്യമായി പറഞ്ഞത്. എ ഗ്രൂപ്പുകാരായ നഗരസഭ അധ്യക്ഷയും മറ്റ് കൗണ്‍സിലര്‍മാരും തങ്ങളെ ഒറ്റപ്പെടുത്തുവെന്നും തങ്ങളോട് കൂടിയാലോചിക്കാതെയാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നുമാണ് ഇവരുടെ വാദം. കോണ്‍ഗ്രസായി മത്സരിച്ച്‌ ജയിച്ചിട്ട് പാര്‍ട്ടി പറയുന്നത് കേള്‍ക്കാത്ത സമീപനം ശരിയല്ലെന്നും ഭിന്നിപ്പ് ഒഴിവാക്കി യോജിച്ച്‌ പോയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഉമ തോമസ് എം.എല്‍.എ പറഞ്ഞു. വിമത സ്വരം ഉയര്‍ത്തിയവര്‍ തന്നെയാണ് നാമനിര്‍ദേശം നല്‍കിയവരെ പിന്താങ്ങിയതെന്നാണ് മറ്റ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.

നഗരസഭ സെക്രട്ടറിക്കെതിരെയും യോഗത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. സെക്രട്ടറി വികസനങ്ങള്‍ ഒന്നും തന്നെ തുടങ്ങാന്‍ സഹകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാജി വാഴക്കാലയും ചട്ടങ്ങള്‍ പറഞ്ഞ് പദ്ധതികള്‍ നടത്താന്‍ സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് പൊതുമരാമത്ത് അധ്യക്ഷ സോമി റെജിയും പറഞ്ഞു. സെക്രട്ടറിയെ മാറ്റണമെന്നും ഇതിനായി കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം പാസാക്കണമെന്നും ആവശ്യമുയര്‍ന്നു. അതേസമയം ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഇതിനെതിരെ രംഗത്തെത്തിയതാണ് വിവരം. ഏകപക്ഷീയമായി പ്രമേയം കൊണ്ടുവന്നാല്‍ കൗണ്‍സിലില്‍ വിയോജിപ്പ് രേഖപ്പെടുത്തുമെന്നാണ് ഇവരുടെ വാദം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം :...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം...

സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ല ; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

0
തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിനോട്....

വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംഗ്ഷൻ

0
പത്തനംതിട്ട : വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടക്കെണിയൊരുക്കി അഴൂർ ജംഗ്ഷൻ. ഇവിടെ സ്ഥാപിച്ചിരുന്ന...

‘കോൺഗ്രസ് യുവരാജാവിനെ പ്രധാനമന്ത്രിയാക്കാൻ പാകിസ്താൻ ശ്രമിക്കുന്നു’ ; വീണ്ടും വിവാദ പരാമർശവുമായി മോദി

0
അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ വിവാദ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താൻ...