സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് കേരളാ പോലീസ് ; വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍ രംഗത്ത്. സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് കേരളാ പോലീസെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തിലെ പോലീസിന്‍റെ ദുര്‍ഗതിയില്‍ സഹതാപമുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ്, ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ച പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രസ്താവന. പാലക്കാട് യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് മരിച്ചത്.

അരുണ്‍കുമാര്‍ വധക്കേസ്: പേനാക്കത്തി പോലെയുള്ള ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്ത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു. ‘സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണ്. നാട്ടില്‍ സമാധാനമുണ്ടാക്കിയിട്ടു പോരെ ലോക സമാധാനത്തിനുള്ള പൊറാട്ടുനാടകം. ലോക സമാധാനത്തിന് പണം നീക്കിവെച്ച ദിവസം തന്നെയാണ് തരൂരില്‍ ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടത്. പ്രതിപക്ഷ നിരയിലെ ചെറുപ്പക്കാരെ യുപിയില്‍ കൊന്നു തള്ളാറില്ല,’ വി മുരളീധരന്‍ പറഞ്ഞു. ഇപ്പോഴും കേരള സര്‍ക്കാര്‍ മികച്ച മാതൃകയാണെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് വിഡി സതീശനുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...