പത്തനംതിട്ട: കേരള സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നതായ ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണം ബാലിശമാണെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്. ഇഡിയുടെ പേരും കേന്ദ്രസര്‍ക്കാരിന്റെ പേരും വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നതു ധനകാര്യമന്ത്രി എന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ല. താന്‍ ചട്ടം ലംഘിച്ചു. നിയമസഭ വരട്ടെ, നോക്കട്ടെ എന്നാണു ധനമന്ത്രി പറഞ്ഞത്.
ഇതാണോ ഒരു ധനമന്ത്രി പറയേണ്ട മറുപടിയെന്നും ഐസക്ക് ചോദിച്ചു. നിയമസഭയില്‍ വെയ്ക്കേണ്ട സിഎജി റിപ്പോര്‍ട്ട് എന്തുകൊണ്ടു പുറത്തുവിട്ടു എന്നതിനു തൃപ്തികരമായ മറുപടി നല്കാന് ധനമന്ത്രി തോമസ് ഐസക്കിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.