തൃക്കാക്കര തെരഞ്ഞെടുപ്പിനെ സില്‍വര്‍ലൈന്‍ ജനവിധിയായി കാണുന്നുണ്ടോയെന്ന് മുഖ്യമന്ത്രിയോട് വി.മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലത്തെ സില്‍വര്‍ലൈന്‍ ജനവിധിയായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് വെല്ലുവിളിച്ച് വി.മുരളീധരന്‍. സിപിഐ എം മുന്നോട്ട് വെക്കുന്ന കപടമതേതരത്വം തുറന്നു കാട്ടുന്നതാണ് തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സിപിഐ എമ്മിന്റെ മതേതരത്വ നിലപാട് ഇരട്ടതാപ്പാണ്. മതേതരത്വം പ്രസംഗിച്ചു നടക്കുന്ന സിപിഐ എം എന്ത് മാനദണ്ഡത്തിലാണ് ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും വി.മുരളീധരന്‍ ചോദിച്ചു.

സിപിഐ എം കേരളത്തില്‍ ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയാണ്. 99 സീറ്റുള്ള സിപിഐ എം 100 സീറ്റാക്കാനാണ് മത്സരിക്കുന്നതെന്ന് പറഞ്ഞിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തി മത്സരിപ്പിക്കാന്‍ ഇത്രയേറെ അന്വേഷിക്കേണ്ടിവന്നു. പാര്‍ട്ടിയിലെ അറിയപ്പെടുന്ന ഒരു നേതാവിനെ രംഗത്തിറക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലാണോ പുതിയ മേല്‍വിലാസങ്ങളൊക്കെ കണ്ടുപിടിച്ച് പുതിയൊരാളെ രംഗത്തിറക്കാന്‍ ഇത്രയേറെ തപ്പി നടന്നത്. പറ്റിയ സ്വതന്ത്രനെ കണ്ടെത്താന്‍ പറ്റാത്തതിനാലാണോ പാര്‍ട്ടി ചിഹ്നത്തില്‍ ഒരാളെ കണ്ടുപിടിച്ച് രംഗത്തിറക്കിയത്. സില്‍വര്‍ലൈനിലെ ജനരോക്ഷം മറികടക്കാനാണ് മറ്റുവഴികള്‍ സിപിഐ എം തേടിയതെന്നും വി.മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...