എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഎസ്എസ്- എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ. ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടിനും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു. സനാതനധർമം വൈറസ് എന്ന് പറയുന്നവരാണ് സിപിഐഎം. അതിന്റെ ഗുണം സിപിഐഎമ്മിനു കിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോണ്ഗ്രസ് ഭരിക്കുമ്പോൾ ഭരിക്കുന്നത് ലീഗ് ആണ്. ലീഗിന്റെ അപ്രമാദിത്യം, വർഗീയ നിലപാട് എന്നിവക്കെതിരെയാണ് വെള്ളാപ്പള്ളി പരാമർശം നടത്തിയത്.

വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എൽ ഡി എഫിന് നേട്ടമാവില്ലെന്ന് വി മുരളീധരൻ‌ പറഞ്ഞു. ഇരു സംഘടനകളുടെയും ഐക്യം, കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും വ്യക്തമാക്കി. ഐക്യത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇരുനേതാക്കളും പറഞ്ഞു. എസ്എൻഡിപിയും എൻഎസ്എസും ഭിന്നിച്ച് ൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ല. ഐക്യം ചർച്ച ചെയ്യാൻ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ച് ഈ മാസം 21 ന് ആലപ്പുഴയിൽ യോഗം ചേരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...

സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ഷോണ്‍ ജോര്‍ജ്

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുക്കാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തില്‍ പ്രതികരിച്ച് ബിജെപി...