തിരുവനന്തപുരം : ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മെട്രോമാന്‍ ഇ. ശ്രീധരനെ പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മെട്രോമാന്‍ ഇ.ശ്രീധരനെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇത് പാര്‍ട്ടിയില്‍ കനത്ത ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇതോടെയാണ് പുതിയ പ്രഖ്യാപനവുമായി വി.മുരളീധരന്‍ എത്തിയത്.
സുരേന്ദ്രന്റെ പ്രഖ്യാപനം വിജയയാത്രക്കിടെ തിരുവല്ലയില്‍ വെച്ചായിരുന്നു. വികസനം അജണ്ടയാക്കലായിരുന്നു മെട്രോമാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നത് വഴി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ വലിയ ആശയക്കുഴപ്പം ഉണ്ടായി.