സര്‍ക്കാര്‍ ചിലവില്‍ സ്റ്റാലിനെ കൊണ്ടു വന്നു മുല്ലപ്പെരിയാര്‍ ചര്‍ച്ച ചെയ്യണമായിരുന്നു എന്ന് മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ :സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വന്നത് കണ്ടുവെന്നും സര്‍ക്കാറിന്റെ ഖജനാവില്‍ നിന്നാണ് ഇതിനൊക്കെ പണം ചിലവഴിക്കുന്നതെന്നും അതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരന്‍. എങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസമായേനെയെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന തിരുവനന്തപുരം ജില്ലയിലെ ജനങ്ങളുടെ ആശങ്കകള്‍ നേരിട്ടറിയാന്‍ ‘പ്രതിരോധ യാത്ര’യായി എത്തിയപ്പോളായിരുന്നു മന്ത്രിയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ പ്രതിനിധിയെ അടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിക്കുന്നത് അവരുടെ ഗതികേടാണെന്ന് അദ്ദേഹം പരിഹസിച്ചു.

കെ – റെയില്‍ നടക്കാത്ത പദ്ധതിയാണെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കിടപ്പാടം നഷ്ടപ്പെടുന്നവരെ കാണാനാണ് ‘പ്രതിരോധ യാത്ര’യെന്നും ആളുകളെ കുടിയിറക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലീഷിന് ബദലായി ഹിന്ദി സംസാരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന്‌ ദേശീയ തലത്തിലെ ഭാഷാ വിവാദത്തില്‍ അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ മലയാളത്തിന് പ്രാധാന്യം കൊടുക്കുമെന്നും ഹിന്ദി ഭാഷാ മേഖലയില്‍ ഹിന്ദിക്ക് പ്രാധാന്യം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ഗവണ്‍മെന്റ മലയാള ഭാഷയ്ക്ക് ഇത്തരത്തിലുള്ള പ്രചരണം നടത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...