ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരില്‍ ഉത്സവം കണ്ട് മടങ്ങിയ യുവാവിനെ ആക്രമിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍. അടൂര്‍ പറക്കോട് സ്വദേശി ഇജാസ് (23), പന്തളം തെക്കേക്കര സ്വദേശി വിഷ്‌ണു (27), പ്രിജിത്ത് (27), നിധിന്‍ (ഷാജി-27) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്‌തത്. വള്ളിക്കോട് സ്വദേശി നിധിന്‍ കുമാറിനെ (26) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് പോലീസ് നടപടി. ചൊവ്വാഴ്‌ച രാത്രി 12നായിരുന്നു കേസിനാസ്പദമായ സംഭവം.

കാറിലെത്തിയ സംഘം തട്ട ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തില്‍ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന നിധിനെ ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിധിന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പന്തളം കീരുകുഴി സ്വദേശി ശരത് ഉള്‍പ്പടെ കേസിലെ പ്രധാന പ്രതികള്‍ ഒളിവിലാണ്. അറസ്റ്റിലായ ഇജാസ് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...

നിതിൻ രാജ് കേസ് ; രുപാട് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ള ഡിവൈഎസ്പി എന്തുകൊണ്ടാണ് ഈ കേസിൽ...

0
കൊച്ചി: നിതിൻ രാജ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ സുധീർ കല്ലനെ നിർത്തിപ്പൊരിച്ച്...

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ചുങ്കം

0
കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ...