കൊച്ചി : ആലപ്പുഴ ബിജെപി നേതാവ് രണ്‍ജീത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ട് പോയത് സര്‍ക്കാറിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാറിനെ നയിച്ചു. കേസ് അന്വേഷണത്തില്‍ സര്‍ക്കാറിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ക്രിമിനല്‍ സ്വഭാവമുള്ള വ്യക്തികളുടെ ലിസ്റ്റ് എടുക്കുമ്പോള്‍ പാര്‍ട്ടിയും കക്ഷിയും നോക്കാതെ പട്ടികയുണ്ടാക്കണം. പട്ടിക തയ്യാറാക്കാനുള്ള ഡിജിപിയുടെ നിര്‍ദ്ദേശം പക്ഷഭേദം കാണിക്കുന്നതാണ്. രജ്ഞിത്ത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടു പോയെന്ന് കേസിന്റെ അന്വേഷണചുമതലയുള്ള എഡിജിപി വിജയ് സാഖറേയാണ് പറഞ്ഞത്. പ്രതികള്‍ക്കായുള്ള അന്വേഷണം കര്‍ണാടകയിലേയ്ക്കും വ്യാപിപ്പിച്ചതായി ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.
രണ്‍ജീത്ത് കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ട് പോയത് സര്‍ക്കാറിന്റെ വീഴ്ച : വി.മുരളീധരന്‍
RECENT NEWS
Advertisment