പാര്‍ട്ടി മാറിയതിനെച്ചൊല്ലി സംഘര്‍ഷം ; രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം കാലടിയില്‍ സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ രണ്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് എത്തിയതില്‍ തര്‍ക്കമുണ്ടായിരുന്ന പ്രദേശത്താണ് അക്രമണമുണ്ടായത്. കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റീന്‍ ബേബി എന്നീവര്‍ക്കാണ് പരിക്കേറ്റത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു.

ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. ഇവിടെ ഒരു മാസം മുമ്പ് സിപിഎമ്മില്‍ നിന്ന് നാല്‍പ്പതോളം പേര്‍ സിപിഐയിലേക്ക് മാറിയിരുന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ തര്‍ക്കം തുടങ്ങി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ബൈക്കുകള്‍ അടിച്ചു തകര്‍ത്തുവെന്നും പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നുമാണ് സിപിഐ നേതാക്കള്‍ പറയുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികളെത്തി തല്ലിയെന്നും സിപിഐ ആരോപിക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

യഥാർത്ഥ രേഖ കൊടുത്താലും പിണറായി വിജയൻ ഫോട്ടോ സ്റ്റാറ്റ് ആണെന്ന് പറയുമെന്ന് ഷോൺ ജോർജ്

0
തിരുവനന്തപുരം: ശശിധരൻ കർത്തയുടെ മൊഴി മാധ്യമ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പരാമർശം...

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...