എൽപിജി പ്രതിസന്ധിയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നത് നിർത്തണമെന്ന് വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൽപിജി പ്രതിസന്ധിയിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നത് നിർത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. മോദിജി-എൽപിജി എന്ന് പറഞ്ഞു കഴിഞ്ഞ ദിവസം കോൺഗ്രസുകാർ കളിയാക്കി. മോദിജി എൽപിജി കൊണ്ടുവരുന്നതാണ് ഇപ്പോൾ കാണുന്നത്. മോദിജിയുടെ നയതന്ത്രത്തിന്റെ വിജയമാണിതെന്ന് വി മുരളീധരൻ പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റുന്നു എന്ന വാർത്ത ആസൂത്രിതമെന്ന് വി മുരളീധരൻ ആരോപിച്ചു. ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ട പണ്ഡിതന്മാർ ആണ് തീരുമാനം എടുക്കേണ്ടത് എന്ന് പറഞ്ഞ് വിശ്വാസികളെ കബളിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നു.

ഇപ്പോഴത്തേത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനമെന്നും വി മുരളീധരൻ പറഞ്ഞു. പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കിയത് സർക്കാരാണെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഇതുവരെയും പൂർണമായിട്ടില്ല. യുവതി പ്രവേശന സമയത്തെ കേസുകളുടെ അവസ്ഥ എന്താണ്. ഇതുവരെ കേസുകൾ എഴുതിതള്ളിയിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. സ്വർണ്ണകൊള്ളയിൽ അടിയന്തര പ്രമേയം കൊണ്ട് വരാൻ പോലും കോൺഗ്രസ്‌ ശ്രമിച്ചിട്ടില്ല. സ്വർണ്ണകൊള്ളയിൽ സിപിഐഎമ്മിന് ഉള്ള പോലെ ഉള്ള പങ്ക് കോൺഗ്രസിനും ഉണ്ട്. കോൺഗ്രസകാർക്ക് പുറത്ത് സ്വർണ്ണകൊള്ളകാരുമായി നല്ല ബന്ധമാണെന്ന് വി മുരളീധരൻ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...

മോശം റോഡുകളെക്കുറിച്ച് പരാതിപ്പെട്ട ഗ്രാമവാസികൾക്ക് എം.എൽ.എയുടെ ഭീഷണി ; ചോദ്യം ചെയ്താൽ ജയിലിൽ അടക്കും

0
ലഖ്‌നൗ: യുപിയില്‍ റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ ഗ്രാമവാസികള്‍ക്ക് എതിരെ ഭീഷണിയുമായി ബിജെപി...

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായ അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: ഡല്‍ഹി ഐഐടിയില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിജെപി...