കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നട്ടെല്ല് ഇല്ലാത്തവര്‍ : വി മുരളീധരന്‍

For full experience, Download our mobile application:
Get it on Google Play

മൂവാറ്റുപുഴ : കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന് മുന്നില്‍ നട്ടെല്ല് പണയപ്പെടുത്തിയിരിക്കുകയാണന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.

പാണക്കാട് തങ്ങളുടെ തീരുമാനത്തിന് മുന്നില്‍ കോണ്‍ഗ്രസിന് വഴങ്ങിക്കൊടുക്കേണ്ടി വരുന്നതായും അദേഹം പറഞ്ഞു. പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ട അഞ്ചാം മന്ത്രി സ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതരായവരാണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. നട്ടെല്ലിന്റെയല്ല നാവിന്റെ ബലംകൊണ്ടാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പിടിച്ചുനില്‍ക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ മുസ്ലീം ലീഗ് നിയന്ത്രിക്കുന്ന യു.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമോ എന്നൊരു ആശങ്ക കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുണ്ട്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മത, വര്‍ഗീയ ശക്തികള്‍ക്ക് വളംവെച്ചു കൊടുക്കുന്ന തരത്തിലായിരിക്കും ഭരണ സംവിധാനം പ്രവര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ ജോസഫ് മാഷുമാര്‍ വീണ്ടും ആവര്‍ത്തിക്കുന്ന അവസ്ഥ കേരളത്തിലുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...