വി. മുരളീധരന്‍ അഞ്ചുതെങ്ങില്‍ ; നന്ദിയായി വാച്ച് സമ്മാനിച്ച് ഇറാനില്‍ നിന്ന് രക്ഷപെട്ടെത്തിയവർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഇറാൻ ജയിലില്‍ നിന്ന്  മോചിതരായി നാട്ടിൽ തിരിച്ചെത്തിയ മത്സ്യതൊഴിലാളി സംഘത്തെ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. അഞ്ചുതെങ്ങിൽ  മാമ്പള്ളി ഹോളിസ്പിരിറ്റ് ദേവാലയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇറാന്‍ ജയിലില്‍ നിന്ന് മോചനം സാധ്യമാക്കിയ വിദേശകാര്യസഹമന്ത്രിക്ക് നന്ദിസൂചകമായി മല്‍സ്യത്തൊഴിലാളികള്‍ വാച്ച് സമ്മാനിച്ചു. സ്നേഹോപഹാരം സ്വീകരിച്ച മന്ത്രി വാച്ച് ഇടവകാംഗമായ മറ്റൊരു തൊഴിലാളിക്ക് നല്‍കി.

യു.എ.ഇ.യിലെ അജ്മാനിൽനിന്ന് മത്സ്യബന്ധനത്തിനുപോയ അഞ്ചുതെങ്ങ് സ്വദേശികളെ  സമുദ്രാതിർത്തി ലംഘിച്ചതിന് ഇറാൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വി.മുരളീധരന്‍ നേരിട്ടിടപെട്ട് ആണ് ഇവരുടെ മോചനം സാധ്യമാക്കിയത്. ഇറാനിലെ അനുഭവങ്ങളും ഇന്ത്യന്‍ എംബസിയുടെ ഇടപെടലും രക്ഷപെട്ടവര്‍ മന്ത്രിയോട് വിവരിച്ചു. തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഏറെനേരം ചിലവഴിച്ച് ആണ് മുരളീധരന്‍ മടങ്ങിയത്. മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് സമയോചിത ഇടപെടല്‍ നടത്തിയതിന് പള്ളി വികാരി ഫാദർ ജസ്റ്റിൻ ജൂഡിന്‍ വിദേശകാര്യ സഹമന്ത്രിക്ക് നന്ദി പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി ; പ്ലീഡർ സ്ഥാനം ഏറ്റെടുക്കില്ലെന്ന്...

0
തിരുവനന്തപുരം: പ്ലീഡർ പട്ടികയിലെ സിപിഐ അംഗത്തിന്റ രാജി ചോദിച്ചുവാങ്ങി പാർട്ടി. തൃപ്പൂണിത്തുറ ലോക്കൽ...

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക വെട്ടിച്ചുവെന്ന ആരോപണം : അന്വേഷണത്തിന് എസ്ഐടിയെ രൂപീകരിച്ച് സർക്കാർ

0
ലക്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തിരിമറി ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ്...

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്ന്...

0
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം...

കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി

0
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക്...