തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വികസിത കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ ബിജെപി നേതാക്കൾ പ്രധാനമന്ത്രിയെ അറിയിക്കില്ല. അതിനാലാണ് രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നതെന്ന് ശിവൻകുട്ടി പരിഹസിച്ചു. കുട്ടികൾക്ക് പാഠപുസ്തകം പോലും എത്തിക്കാത്ത ആളുകളാണ് വികസനത്തെക്കുറിച്ച് പറയുന്നത്. എസ് എസ് കെ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിക്കുന്നുവെന്നും വികസന ചർച്ചയ്ക്ക് തയ്യാറാണെന്ന് ശിവൻകുട്ടി ആവർത്തിച്ചു. സമയം എപ്പോഴാണെന്ന് രാജീവ് പറയണമെന്നും പറഞ്ഞു. പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ലേ എന്നും ശിവൻകുട്ടി ചോദിച്ചു. തങ്ങൾ വെച്ച ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി. ബിജെപിയുടെ ഫ്ലക്സ് ബോർഡുകൾ പൊതു ഇടങ്ങളിൽ ഇപ്പോഴുമുണ്ട്. അന്തിമ കുറ്റപത്രം വന്നാലെ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























