യുട്യൂബിൽ വ്യാജ വാർത്ത ; ബി.ജെ.പി നേതാവിന്‍റേത് തീവ്രവാദ പ്രവർത്തനമെന്ന് മന്ത്രി വി .ശിവൻ കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഫലം റദ്ദാക്കിയെന്ന് യൂട്യൂബിൽ പോസ്റ്റിട്ട ബി.ജെ.പി നേതാവും വാർഡ് അംഗവുമായ നിഖിൽ മനോഹർ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി .ശിവൻ കുട്ടി. ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നതാണോയെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്നും മന്ത്ര പറഞ്ഞു. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷാഫലം റദ്ദാക്കിയെന്നാണ് ബി.ജെ.പി നേതാവ് സ്വന്തം യുട്യൂബ് ചാനലിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പൊതുവിദ്യാഭ്യാസ വകുപ്പ് പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

കൊല്ലം പോരുവഴി പഞ്ചായത്ത്‌ എട്ടാം വാർഡ് അമ്പലത്തും ഭാഗത്തിലെ ബി.ജെ.പി വാർഡ് അംഗമാണ് നിഖിൽ. അതേസമയം, സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രവേശനോത്സവം സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സ്കൂൾ പരിസരത്തെ കടകളിൽ ലഹരി വിരുദ്ധ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കൾ പിടിച്ചാൽ കട പൂട്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...