നേമത്ത് ബിജെപി – കോൺഗ്രസ് ഡീൽ ; പണവും മദ്യവും ഒഴുക്കിയെന്ന് വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി. ശിവൻകുട്ടി ആരോപിച്ചു. നേമത്ത് ബിജെപിയും യുഡിഎഫും തമ്മിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒരു ഏക അഭിപ്രായത്തിൽ എത്തുകയും വോട്ട് മറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കോൺഗ്രസ് നേടിയ 36,000 വോട്ടുകൾ ഇത്തവണ 29,000 ആയി കുറഞ്ഞത് ഇതിന്റെ തെളിവാണെന്നും, 7,000 വോട്ടുകൾ ബുദ്ധിപൂർവ്വം ബിജെപിക്ക് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ തന്നെ ഏറ്റവും അധികം പണം ഒഴുക്കിയ മണ്ഡലമാണ് നേമമെന്നും കോടിക്കണക്കിന് രൂപയും വലിയ തോതിൽ മദ്യവും ബിജെപി ഈ തിരഞ്ഞെടുപ്പിൽ ഒഴുക്കിയെന്നും ശിവൻകുട്ടി ആരോപിച്ചു. എൽഡിഎഫിന്റെ ഉറച്ച കോട്ടകളിൽ പോലും വോട്ട് കുറയാനുണ്ടായ സാഹചര്യം പാർട്ടിയും മണ്ഡലം കമ്മിറ്റിയും ഗൗരവമായി പരിശോധിക്കും. പരാജയത്തെ അംഗീകരിക്കുന്നുവെന്നും ജനവിധി മാനിച്ചുകൊണ്ട് തന്നെ ഇതിനുള്ള പ്രതിവിധി കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...