നേമത്ത് ബിജെപി ജയിച്ചത് ശബരിനാഥന്റെ ബലിയിൽ ; അവിശുദ്ധ കൂട്ടുകെട്ടെന്ന് എ. എ റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാന ജില്ലയിലുണ്ടായ എൽഡിഎഫിന്റെ തിരിച്ചടിയിൽ പ്രതികരണവുമായി സിപിഐഎം ആക്ടിംഗ് ജില്ലാ സെക്രട്ടറി എ.എ റഹീം എംപി. ജില്ലയിൽ ഇടതുപക്ഷത്തിന്റെ അടിത്തറ ചോർന്നിട്ടില്ലെന്നും ചില മണ്ഡലങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലുണ്ടായ അവിശുദ്ധ കൂട്ടുകെട്ടാണ് തോൽവിക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥന്റെ ബലിയിലൂടെയാണെന്ന് റഹീം വിമർശിച്ചു.

കഴിഞ്ഞ തവണ കോൺഗ്രസ് പിടിച്ച വോട്ടുകളിൽ ഇക്കുറി വലിയ കുറവുണ്ടായതായും ഇത് ബിജെപിയെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ പരാജയപ്പെടുത്തിയത് അധാർമികമായ രാഷ്ട്രീയ നീക്കങ്ങളിലൂടെയാണെന്ന് റഹീം കുറ്റപ്പെടുത്തി. കോൺഗ്രസും ബിജെപിയും ചേർന്ന് വ്യാപകമായ നുണപ്രചരണങ്ങൾ നടത്തിയതായും മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി...

0
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...