തിരുവനന്തപുരം : വിദ്യാര്‍ത്ഥിനികളുടെ തട്ടം മാറ്റിച്ച് എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെ നടപടി അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്തെ സെന്റ് റോഷ് കോണ്‍വന്റ് സ്കൂളിലെ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളുടെ തട്ടം ഊരാതെ സ്കൂളില്‍ കയറ്റാന്‍ മന്ത്രി സ്കൂള്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി സ്കൂള്‍ ഗെയ്റ്റില്‍ വെച്ച് വിദ്യാര്‍ത്ഥിനികളുടെ ഷാള്‍ മാറ്റുന്നത് തുടരുകയായിരുന്നു. തട്ടം മാറ്റിയ ശേഷം മാത്രമെ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റുമായിരുന്നുള്ളു. ഇതേതുടര്‍ന്ന് സ്കൂളിന് മുന്നില്‍ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം നടന്നിരുന്നു.
വിദ്യാര്‍ത്ഥിനികളുടെ തട്ടം മാറ്റിച്ച എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റിന്റെ നടപടി അനുവദിക്കില്ല : വിദ്യാഭ്യാസമന്ത്രി
- Advertisment -
Recent News
- Advertisment -
Advertisment