വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപ ; മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണത്തിന് 3.35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കടല്‍ക്ഷോഭത്തില്‍ വലിയതുറ കടല്‍പ്പാലത്തിന്റെ 10 തൂണുകള്‍ താഴ്ന്ന് അപകടാവസ്ഥയിലായിരുന്നു. കടല്‍പ്പാലം പുനരുദ്ധരിക്കുന്നത് സംബന്ധിച്ച്‌ ജിയോടെക്നിക്കല്‍സ്റ്റഡി നടത്തുവാന്‍ ഐഐടിയെ തുറമുഖവകുപ്പ് ചുമതലപ്പെടുത്തിയിരുന്നു. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാശം നേരിട്ട വലിയതുറ കടല്‍പ്പാലത്തിന്റെ 50 മീറ്റര്‍ ഭാഗത്താണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടത്.

കടല്‍പ്പാലത്തിന്റെ തൂണുകള്‍ താഴ്ന്നതിനെ തുടര്‍ന്ന് തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവിലും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആന്റണി രാജുവും വലിയതുറ സന്ദര്‍ശിച്ച്‌ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്തെ പ്രമുഖ വാണിജ്യ കേന്ദവും ടൂറിസ്റ്റ് ആകര്‍ഷണവുമായിരുന്ന വലിയതുറ കടല്‍പ്പാലത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി മത്സ്യ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...