തിരുവനന്തപുരം : മഹാബലി കേരളം ഭരിച്ചുവെന്നത് കെട്ടുകഥയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി. മുരളീധരന് മന്ത്രി വി ശിവന്കുട്ടിയുടെ പരിഹാസം.”മഹാബലിയും ഓണവും കഴിഞ്ഞാല്‍ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. ‘മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ല’ എന്ന് ശിവന്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന വാദമാണ് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി മുരളീധരന്‍ ഉയര്‍ത്തുന്നത്. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നര്‍മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി.
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയാണ് കേന്ദ്ര മന്ത്രിയുടെ പരാമര്‍ശങ്ങള്‍. മഹാബലി ഐതിഹ്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആഘോഷിക്കുന്ന ഓണത്തെ വാമനജയന്തിയാക്കി മാറ്റണമെന്ന് ബിജെപി ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. മതേതരമായി കേരളം ആഘോഷിക്കുന്ന ദേശീയ ഉത്സവമായ ഓണത്തെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം.