പാഠ്യപദ്ധതിയ ബോഡി ഷെയിമിംഗ് അടക്കമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തും : വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാഠ്യപദ്ധതിയുടെ ഭാഗമാക്കി ബോഡി ഷെയിമിംഗ് അടക്കമുള്ള വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നത് ആലോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപക പരിശീലന പരിപാടിയില്‍ ഇത്തരം വിഷയങ്ങള്‍ വരുമ്പോള്‍ എങ്ങനെ ഇടപെടാം എന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. സമ്പത്തോ വര്‍ണമോ അല്ല വ്യക്തിയെ നിര്‍ണയിക്കുന്നത്. മറിച്ച് നന്മയും കരുണയും സന്തോഷവുമാവണം ജീവിത ലക്ഷ്യമെന്നും മന്ത്രി കുറിച്ചു. ബോഡി ഷെയിമിംഗുമായി ബന്ധപ്പെട്ട മന്ത്രിയുടെ പോസ്റ്റ് ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി. ഇതുമായി ബന്ധപ്പെടുത്തി ഒരു അധ്യാപക വിദ്യാര്‍ത്ഥി, കുട്ടിയുടെ അനുഭവം പങ്കുവെച്ചുകൊണ്ട് അയച്ച സന്ദേശത്തില്‍ പ്രതികരിച്ചുകൊണ്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന കമന്റിന് പിന്നാലെയാണ് ബോഡിഷെയിമിംഗ് ചര്‍ച്ച ഉടലെടുത്തത്. സഖാവെ വയറ് സ്വല്‍പം കുറയ്ക്കണമെന്നാണ് യുവാവ് പോസ്റ്റില്‍ കമന്റ് ചെയ്തത്. ‘ബോഡി ഷെയ്മിങ് ഏറ്റവും ഹീനമായ ഒന്നായാണ് ഇക്കാലത്ത് കാണുന്നത്. എല്ലാവരുടേതും ആണ് ഈ ലോകം. ശരീരത്തിന്റെയോ മറ്റെന്തെങ്കിലുമോ പേരിലോ ആരെയും കളിയാക്കരുത്, എന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി.

മന്ത്രിയുടെ മറുപടിയില്‍ ‘വയറു കുറയ്ക്കണം എന്നത് ബോഡി ഷെയ്മിങായി തോന്നിയെങ്കില്‍ ക്ഷമിക്കുക. ഡയബറ്റിക്കായവര്‍ ആരോഗ്യം തീര്‍ച്ചയായും ശ്രദ്ധിക്കണം. വ്യായാമം മുടക്കരുത്. ശരീരഭാഗം നിയന്ത്രിച്ചേ മതിയാകൂ. താങ്കള്‍ ആരോഗ്യ കാര്യത്തില്‍ ഈയിടെയായി പഴയ ശ്രദ്ധ കാണിക്കാത്തതിനാലാണ് ഇങ്ങനെ കമന്റ് ചെയ്യേണ്ടി വന്നത്. താങ്കളുടെ മണ്ഡലത്തിലെ ഒരാളെന്ന നിലയില്‍ അതെന്റെ കടമകൂടിയാണ്’ എന്ന് യുവാവും മറുപടി നല്‍കി.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കഴിഞ്ഞ ദിവസം കരിങ്കുന്നം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ എന്റെയൊപ്പം സെല്‍ഫി എടുക്കുന്ന ചിത്രം ഞാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ ഒരു വ്യക്തി ‘വയറ് സ്വല്പം കുറക്കണം കേട്ടോ’ എന്ന് കമന്റ് ഇട്ടിരുന്നു. ബോഡി ഷെയിമിങ്ങ് ആധുനിക കാലത്ത് ഹീനമായ കൃത്യമാണെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ മറുപടിയും കൊടുത്തിരുന്നു. എന്തൊക്കെ വ്യാഖ്യാനം കൊടുത്താലും ബോഡി ഷെയിമിങ്ങ് പ്രയോഗങ്ങള്‍ ഏറ്റവും മോശം തന്നെ. സ്‌നേഹത്തോടെ എന്ന മട്ടില്‍ ആണത് പറയുക. നമ്മുടെ സമൂഹത്തില്‍ നിരവധി തലങ്ങളില്‍ ഇത് നടക്കുന്നുണ്ട്. ബോഡി ഷെയിമിങ്ങിന് ഇരയായി മാനസിക നില പോലും തകര്‍ന്ന നിരവധി പേര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. ബോഡി ഷെയിമിങ്ങ് നമ്മള്‍ അവസാനിപ്പിക്കണം എന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. നമുക്ക് ആധുനിക മനുഷ്യരാവാം. എന്റെ വാട്‌സ്ആപ്പില്‍ ഒരു വ്യക്തി അയച്ച സന്ദേശം വ്യക്തിവിവരങ്ങള്‍ മറച്ചു വെച്ച് ഞാന്‍ ഇവിടെ ഷെയര്‍ ചെയ്യുകയാണ്. ബോഡി ഷെയിമിങ്ങ് മൂലം ഒരു കുട്ടിയ്ക്കുണ്ടായ പ്രയാസങ്ങള്‍ വിവരിക്കുകയാണ് ഈ സന്ദേശത്തില്‍.

സന്ദേശം ഇങ്ങനെ
ഇന്ന് സഖാവ് ഇട്ട പ്രൊഫൈല്‍ പിക്ചറിന് താഴെ ബോഡി ഷെയിമിംഗിനെ കുറിച്ച് പറഞ്ഞത് കണ്ടു. എന്റെ ഒരു വിഷമം അറിയിക്കാനാണ് ഈ മെസ്സേജ്. എന്റെ അനിയന്‍ എട്ടാം ക്ലാസ്സില്‍ ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള സ്‌കൂളില്‍ ആണ് പഠിച്ചിരുന്നത്. അവന്റെ ക്ലാസ്സില്‍ ഉള്ള മറ്റു കുട്ടികള്‍ അവന്‍ കറുത്തിട്ടാണ്, എന്ന് പറഞ്ഞു എപ്പോഴും കളിയാക്കുമെന്നും അവനെ ആരും കൂടെ കൂട്ടില്ല ബെഞ്ചില്‍ നിന്നും തള്ളി മാറ്റിയിരുത്തും എന്നൊക്കെ പറഞ്ഞു ഒരുപാട് ദിവസം സങ്കടപ്പെട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ക്ലാസ്സ് അദ്ധ്യാപകനെ വിവരം അറിയിച്ചു. അതിന് ശേഷം കുട്ടികള്‍ മുഴുവന്‍ ഇവനെതിരായി.

അവനെ കളിയാക്കുന്നത് കൂടാതെ അടുത്ത ക്ലാസ്സില്‍ ഉള്ള കുട്ടികളോട് പോലും അവനോട് മിണ്ടരുത്, കളിക്കാന്‍ കൂട്ടരുത് എന്നൊക്കെ പറഞ്ഞു അവനെ ഒറ്റപ്പെടുത്തി. ക്ലാസ്സില്‍ ഒരാള്‍ പോലും അവനോട് മിണ്ടാതായി. നന്നായി പഠിച്ചിരുന്ന കുട്ടി ഒരുപാട് വിഷയത്തില്‍ തോറ്റു. എന്നും തലവേദനയും കരച്ചിലും . അങ്ങനെ ഞങ്ങള്‍ അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. പുതിയ യൂണിഫോം വാങ്ങിക്കാനും സ്‌കൂളില്‍ പോയി വരാനും ഒക്കെ പണം ചിലവായി. വീടിന്റെ തൊട്ടടുത്ത് സ്‌കൂള്‍ ഉണ്ടായിട്ടും ഒരുപാട് ദൂരെ ആണ് ഇപ്പൊ അവന്‍ പഠിക്കുന്നത്. അവിടെ അവന്‍ ok ആണ്.. പക്ഷെ നിറമില്ല ഭംഗിയില്ല എന്നൊക്കെയുള്ള ചിന്ത അവനില്‍ ഉണ്ട്. അവന്‍ നന്നായി ഫുട്‌ബോള്‍ കളിക്കും. സ്‌കൂള്‍ ടീമില്‍ ഒക്കെ ഉണ്ടായിരുന്നു. ഇപ്പൊ ഒന്നും ഇല്ല. കളിക്കാന്‍ പോവില്ല. ഒരു പരിപാടികള്‍ക്കും പോവില്ല. ഞങ്ങള്‍ വളരെ വിഷമത്തില്‍ ആയിരുന്നു ഈ കഴിഞ്ഞ ദിവസങ്ങള്‍. ഞാന്‍ ഒരു അധ്യാപക വിദ്യാര്‍ത്ഥിയാണ്. ബോഡി ഷെയ് മിംഗിനെക്കുറിച്ച് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അധ്യാപകരല്ലേ സാര്‍? പാഠപുസ്തകങ്ങളിലെങ്കിലും ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...