അങ്ങനെ ഒരു വിക്കറ്റ് കൂടി ; അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസിനെ പരിഹസിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. അങ്ങനെ ഒരു വിക്കറ്റ് കൂടി എന്ന് മാത്രമാണ് ശിവന്‍കുട്ടി ഫേസ്‌ബുക്കില്‍ കുറിച്ചത്. ഇന്ന് ഉച്ചയോടെ ബിജെപി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പമാണ് അനില്‍ ആന്റണി ബിജെപി ആസ്ഥാനത്തെത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവര്‍ അനിലിനെ സ്വീകരിച്ചു.

കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് സ്ഥാപക ദിനത്തില്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം അനില്‍ പറഞ്ഞു. ബിജെപി രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കുന്ന കാഴ്ചപാടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപക ദിനത്തില്‍ തന്നെ ബിജെപിയില്‍ ചേരാനായതില്‍ അനില്‍ സന്തോഷവും പ്രകടിപ്പിച്ചു.

അനില്‍ ബഹുമുഖ വ്യക്തിത്വമെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. രാജ്യത്തിനായി നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടു. ബിബിസി വിഷയത്തില്‍ അനില്‍ രാജ്യതാല്‍പര്യത്തിനൊപ്പം നിന്നു. ഇതിന്റെ പേരില്‍ അനില്‍ സാമൂഹിക മാധ്യമങ്ങളില്‍ അവമതിക്കപ്പെട്ടു. സംസ്ഥാന-ദേശീയ രാഷ്ട്രീയത്തില്‍ അനിലിന് വലിയ പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം മികച്ച സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

ബിജെപിയില്‍ ചേരുന്നതിന് മുമ്പായി കോണ്‍ഗ്രസ് അംഗത്വം അനില്‍ രാജിവെച്ചിരുന്നു. ബിജെപി ആസ്ഥാനത്തെത്തിയ അനിലിനെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, വി. മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. അനില്‍ ആന്റണിയും കോണ്‍ഗ്രസ് നേതൃത്വവുമായി കുറച്ചു കാലമായി അകല്‍ച്ചയിലായിരുന്നു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി : വിദഗ്ധ സമിതിയുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

0
തിരുവനന്തപുരം : മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ റെയില്‍ പദ്ധതിയില്‍...

നീലേശ്വരം ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത : നടപടി സ്വീകരിക്കാൻ നിർദേശം

0
നീലേശ്വരം : ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരത്ത് നടക്കുന്ന നിർമാണപ്രവൃത്തികളിലെ അപാകതകൾ...

വഴിമാറാൻ ഹോണടിച്ചു ; വിതുരയിൽ സ്കൂട്ടർ യാത്രക്കാരനെ അഞ്ചംഗ സംഘം വളഞ്ഞിട്ട് തല്ലി

0
വിതുര: തിരുവനന്തപുരം വിതുര-തൊളിക്കോട് റോഡിൽ സ്കൂട്ടർ യാത്രക്കാരന് നേരെ അഞ്ചംഗ സംഘത്തിന്റെ...

മുൻ എആർടിഒയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് ; കോടികളുടെ കള്ളപ്പണവും സ്വർണ്ണവും പിടിച്ചെടുത്തു

0
ലഖ്നൗ: അളവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെ തുടർന്ന് ഉത്തർപ്രദേശ് വിജിലൻസ്...