കോട്ടയം : പാതാമ്പുഴയിൽ ഉരുൾ പൊട്ടിയ സ്ഥലങ്ങൾ മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു. രാജീവ് ദശലക്ഷം കോളനിക്ക് സമീപം ഉണ്ടായ നാശനഷ്ടങ്ങൾ മന്ത്രി വിലയിരുത്തി. കോളനിയിലേയ്ക്കുള്ള ജലനിധി കുടിവെള്ള സംഭരണി പൂർണ്ണമായും തകർന്നു.
കോളനിയിലേയ്ക്കുള്ള ഏക കുടിവെള്ള ആശ്രയമായിരുന്നു ഇത്. പാലത്തിന് ഇരുവശവും വീടുകളിൽ വെള്ളം കയറി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.