Monday, May 20, 2024 2:11 pm

പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഒഴിവുകള്‍ ; കേന്ദ്ര സര്‍ക്കാര്‍ തസ്തികയില്‍ 7500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പരീക്ഷയ്‌ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പുരുഷൻമാര്‍ക്ക് 5056 തസ്തികകളും വനിതകള്‍ക്ക് 2491 തസ്തികകളിലേക്കുമുള്ള ഒഴിവുകളാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയാകും നടക്കുക. 2023 നവംബര്‍ 14 മുതല്‍ 2023 ഡിസംബര്‍ 15 വരെ വിവിധ ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. പരീക്ഷ തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://ssc.nic.in ല്‍ പ്രസിദ്ധീകരിക്കും.

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. 100 രൂപയാണ് അപേക്ഷാ ഫീസായി സമര്‍പ്പിക്കേണ്ടത്. വനിതകള്‍ക്കും എസ് സി, എസ്ടി വിഭാഗത്തില്‍പെട്ടവര്‍ക്കും വിമുക്ത ഭടന്മാര്‍ക്കും അപേക്ഷയ്‌ക്കൊപ്പം ഫീസ് നല്‍കേണ്ടതില്ല. യോഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്‌സൈറ്റുകളില്‍ 2023 സെപ്റ്റംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലുണ്ട്. അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്നും പത്ത്, പ്ലസ്ടൂ യോഗ്യതയുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളായി റിക്രൂട്ട് ചെയ്യപ്പെടും. പ്രതിമാസം 40,842 രൂപ ശമ്പളം ലഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ഥിരം അപകടമേഖലയായി പുരിയിടത്തിൻകാവ് ജംഗ്ഷന്‍

0
പുല്ലാട് : കോട്ടയം - കോഴഞ്ചേരി സംസ്ഥാനപാതയിലെ പുരിയിടത്തിൻകാവ് ജംഗ്ഷനും ചാലുവാതിലിനുമിടയിൽ...

ജാതീയ അധിക്ഷേപം : സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

0
കൊച്ചി : നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി....

കടമ്പനാട് – ഏഴംകുളം മിനി ഹൈവേയിലെ പൈപ്പ്‌ലൈൻ കുഴി അടച്ചു

0
മാങ്കൂട്ടം : കടമ്പനാട് - ഏഴംകുളം മിനി ഹൈവേയിലെ ശരിയായി മൂടാതെയിട്ടിരുന്ന...

തൃക്കോവിൽ ക്ഷേത്രത്തിലേക്ക് തിരുവിതാംകൂർ കൊട്ടാരം ഏകാദശിവിളക്ക് സമ്മാനിച്ചു

0
വള്ളിക്കോട് : തൃക്കോവിൽ പദ്മനാഭസ്വാമിക്ഷേത്രത്തിൽ ഏകാദശി വിളക്ക് എല്ലാ മാസവും തെളിയിക്കുന്നതിനായി...