വീട്ടമ്മയ്‌ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഒരുമിച്ച്‌ നല്‍കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീട്ടമ്മയ്‌ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ ഒരുമിച്ച്‌ നല്‍കിയതായി പരാതി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് 46 കാരിയായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീക്കുനി ചേരാപുരം സ്വദേശിനി കാരക്കണ്ടിയില്‍ നിസാറിന്റെ  ഭാര്യ റജുല (46)യെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് റജുല ഭര്‍ത്താവിനൊപ്പം വാക്‌സിന്‍ സ്വീകരിക്കാന്‍ കടമേരി പിഎച്ച്‌സിയില്‍ എത്തിയത്.

ഇവിടെ വെച്ച്‌ രണ്ട് തവണ ഭാര്യക്ക് വാക്‌സിന്‍ നല്‍കിയത് കണ്ടെന്നാണ് ഭര്‍ത്താവ് ആരോപിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കിയത്. ടെസ്റ്റ് ഡോസ് ആണെന്നായിരുന്നു വീട്ടമ്മ കരുതിയതെന്നും പരാതിയില്‍ പറയുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...